ആദിവാസി ജനതയെ അധിക്ഷേപിച്ചു; വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ പരാതി

പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ. ഹൈദരാബാദ് ആസ്ഥാനമായുള്ള ലാൽ ചൗഹാൻ എന്ന അഭിഭാഷകനാണ് വിജയ് ദേവരകൊണ്ടയ്‌ക്കെതിരെ പരാതി നൽകിയിരിക്കുന്നത്.

പഹൽഗാം ഭീ കരാക്രമണത്തെക്കുറിച്ചുള്ള തന്റെ പ്രസംഗത്തിൽ, നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് ആദിവാസി സമൂഹങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾക്ക് സമാനമാണ് ഇപ്പോൾ നടക്കുന്ന ആക്രമണങ്ങൾ എന്ന് വിജയ് ദേവരകൊണ്ട പറഞ്ഞതായി ലാൽ ചൗഹാൻ പരാതിയിൽ പറയുന്നു.

ആദിവാസി സംഘടനകളും താരത്തിന്റെ പ്രതികരണത്തിനെതിരെ രംഗത്തെത്തിയിരുന്നു. വിജയ് ദേവരകൊണ്ടയുടെ പ്രസ്താവനകൾ തങ്ങളെ അപമാനിക്കുന്നതാണെന്നും താരം ഉടൻ മാപ്പ് പറയണമെന്നുമാണ് പരാതിയിലെ ആവശ്യം.

കശ്മീരിൽ സംഭവിക്കുന്ന കാര്യങ്ങൾക്ക് പരിഹാരം ഭീ കരരെ പ ഠിപ്പിക്കുകയും അവർ ബ്രെയിൻ വാഷ് ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ്. അവർ എന്താണ് നേടുക? കശ്മീർ ഇന്ത്യയുടേതാണ്, കശ്മീരികൾ നമ്മുടേതാണ്. ഇന്ത്യയ്ക്ക് പാകിസ്ഥാനെ ആക്രമിക്കേണ്ട ആവശ്യമില്ല.

കാരണം പാകിസ്ഥാനികൾ തന്നെ അവരുടെ സർക്കാരിൽ മടുത്തിരിക്കുകയാണ്. 500 വർഷങ്ങൾക്ക് മുമ്പ് ഗോത്രവർഗക്കാർ ചെയ്തതുപോലെയാണ് അവർ പെരുമാറുന്നത്, സാമാന്യബുദ്ധിയില്ലാതെ പോരാടുന്നു എന്നായിരുന്നു വിജയ് ദേവരകൊണ്ടയുടെ പരാമർശം. ഇതാണ് പരാതിയ്ക്ക് കാരണമായത്.

Vijayasree Vijayasree :