ഭീ കരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു നടന്റെ പ്രതികരണം. കശ്മീരിൽ സംഭവിക്കുന്ന കാര്യങ്ങൾക്കുള്ള പരിഹാരം അവരെ പഠിപ്പിക്കുകയും അവർ ബ്രെയിൻ വാഷ് ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ്.
അവർ എന്താണ് നേടുക? കശ്മീർ ഇന്ത്യയുടേതാണ്, കശ്മീരികൾ നമ്മുടേതാണ്. രണ്ട് വർഷം മുമ്പ്, ഞാൻ ഖുശി സിനിമയുടെ ഷൂട്ടിങ്ങിനായി കശ്മീരിൽ പോയിരുന്നു. പ്രദേശവാസികളുമായി സംസാരിച്ചിരുന്നു എനിക്ക് നല്ല ഓർമ്മകളുണ്ട്.
ശരിയായ വൈദ്യുതിയും വെള്ളവും പോലും ലഭിക്കാതെ പാക് പൗരന്മാർ ബുദ്ധിമുട്ടുന്നു. സ്വന്തം കാര്യങ്ങൾ നോക്കാൻ പോലും പാകിസ്താന് കഴിയുന്നില്ല, പിന്നെ അവർക്കിവിടെ എന്താണ് ചെയ്യാനുള്ളത്. പാകിസ്താനികൾ തന്നെ സ്വന്തം സർക്കാരിന്റെ നയങ്ങളിൽ മടുത്തിരിക്കുകയാണ്. ഇന്ത്യ പാകിസ്താനെ ആക്രമിക്കേണ്ട ആവശ്യമില്ല, ഇത് തുടർന്നാൽ പാക് പൗരന്മാർ തന്നെ അത് ചെയ്തുകൊള്ളും എന്നും വിജയ് പറഞ്ഞു.