സാന്ദ്രയുടെ സൈക്കോ കമന്റിൽ അഭിപ്രായം പറയാനില്ല, സ്ട്രോങായി നിന്ന് മുന്നോട് പോകുക എന്നതിനാണ് ഞാൻ മുൻ​ഗണന കൊടുക്കുന്നത്; വിജയ് ബാബു

മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും നടനുമാണ് വിജയ് ബാബു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രം എങ്കിലും ചന്ദ്രികേ ആദിത്യൻ ചന്ദ്രശേഖരനാണ് സംവിധാനം ചെയ്തിരിക്കുന്നത്. മലബാറിന്റെ പശ്ചാത്തലത്തിൽ ആ നാടിന്റെ സംസ്ക്കാരവും കീഴ്വഴക്കങ്ങളും ഒക്കെ ഏറെ പ്രാധാന്യം നൽകിയാണ് ഈ ചിത്രത്തിന്റെ അവതരണം.

പ്രധാനമായും മൂന്ന് സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നീങ്ങുന്ന ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ് എന്നിവരാണ്. നിരഞ്ജനയും തൻവി റാമുമാണ് നായികമാർ.

ഇപ്പോഴിത സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നിർമാതാവും നടനുമായ വിജയ് ബാബു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഹോം ആണ് ഏറ്റവും അവസാനം വിജയ് ബാബുവിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത സിനിമ.

വിജയ് ബാബുവിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം…. ‘ഫാമിലിക്ക് കൊടുക്കേണ്ട സമയം കൊടുക്കാറുണ്ട്. മകന് അറിയില്ലല്ലോ എന്റെ തിരക്കുകൾ. അതുകൊണ്ട് അവനെ വിഷമിപ്പിക്കാതെ അവന്റെ കാര്യങ്ങൾ‌ ചോദിച്ചറിഞ്ഞ് അവന് സന്തോഷിപ്പിക്കാൻ ശ്രമിക്കാറുണ്ട്.’

‘പരമാവധി ആരേയും വേദനിപ്പിക്കരുതെന്ന് കരുതുന്നയാളാണ് ഞാൻ. കേരളം വിട്ട് പുറത്ത് പോകുമ്പോൾ അങ്കമാലി ഡയറീസിന്റെ നിർമാതാവ് എന്ന രീതിയിലാണ് പരിചയപ്പെടാൻ ആളുകൾ വരുന്നതും. മുദ്ദു​ഗൗവാണ് സാമ്പത്തികമായി നഷ്ടം വന്ന സിനിമ.’ആ സിനിമ ഇറങ്ങിയ സമയം തെറ്റിപ്പോയി. പെരുച്ചാഴി സാമ്പത്തികമായി നഷ്ടമല്ലായിരുന്നുവെങ്കിലും പരാജയ സിനിമകളിൽ അത് ഉൾപ്പെടുന്നു. ആടാണ് ഏറ്റവും കൂടുതൽ സാമ്പത്തിക ലാഭം ഉണ്ടാക്കി തന്ന സിനിമ.’

‘സീനിയർ പ്രൊഡ്യൂസേഴ്സ് നിർമാണ രം​ഗത്തെ അപ്ഡേറ്റഡ് കാര്യങ്ങൾ എന്നോട് ചോദിക്കാറുണ്ട്. നിർമാതാവായില്ലായിരുന്നുവെങ്കിൽ ടെലിവിഷനിൽ‌ തുടർന്നേനെ. ഫിലിപ്സ് ആന്റ് ദി മങ്കിപെന്നാണ് എന്റെ ഫേവറേറ്റ് സിനിമ. എനിക്ക് വളരെ പ്രതീക്ഷ‌യുള്ള സംവിധായകൻ റോജിൻ തോമസാണ്.’ചെമ്പൻ വിനോദ് സംവിധാനം ചെയ്യാനിരുന്ന സമയമാണ് അങ്കമാലി ഡയറീസ്. എനിക്ക് ചെയ്യാൻ പറ്റാതെ പോയ സിനിമകളിൽ ഒന്നായിരുന്നു ജയ ജയ ജയ ജയ ഹെ. പക്ഷെ പല കാരണങ്ങൾ കൊണ്ട് നടന്നില്ല.’

‘നെ​ഗറ്റീവ് കമന്റ്സ് ഞാൻ നോക്കാറില്ല. പലർക്കും എന്റെ അഭിപ്രായങ്ങളോട് യോജിപ്പുണ്ടാവില്ല. ഹോം സിനിമയിൽ നിന്നും ഞാൻ പഠിച്ച കാര്യമാണ് അത്. ഫ്രണ്ട്സ് തമ്മിൽ പാട്നർ ഷിപ്പ് ഇല്ലാത്തതാണ് നല്ലത്. കാരണം പൈസ ഇൻവോൾവ്ഡാണല്ലോ. ഈ​ഗോയും ഉണ്ടാകാൻ പാടില്ല.’സാന്ദ്ര തോമസിനെ ഇടയ്ക്ക് കാണുമ്പോൾ സംസാരിക്കാറുണ്ട്. സാന്ദ്രയുടെ സൈക്കോ കമന്റിൽ അഭിപ്രായം പറയാനില്ല. സ്ട്രോങായി നിന്ന് മുന്നോട് പോകുക എന്നതിനാണ് ഞാൻ മുൻ​ഗണന കൊടുക്കുന്നത്.’

‘എന്നെ ആശ്രയിച്ച് കുടുംബം അടക്കം ഒരുപാട് പേരുണ്ട്. ആടിന്റെ രണ്ടാം ഭാ​ഗത്തിന് ആലപ്പുഴയിലും കോട്ടയത്തും തിയേറ്റർ കിട്ടിയില്ല. പൊട്ടിയ സിനിമയുടെ രണ്ടാം ഭാ​ഗം എന്നതായിരുന്നു കാരണം. പിന്നീട് കഥ മാറി. ആളുകൾ വരാൻ തുടങ്ങി. കൂടുതൽ‌ ഷോകൾ വെച്ചു.’
ആലപ്പുഴയിൽ തന്നെ പിന്നീട് 24 മണിക്കൂറും ആട് പ്രദർശിപ്പിച്ചിട്ടുണ്ട്. രണ്ടാം വാരത്തിലാണ് ഇതൊക്കെ സംഭവിച്ചത്. ഹോം ഒരുപാട് പ്രശ്നങ്ങളിലൂടെ വന്ന സിനിമയാണ്.’

‘സൂഫിയും സുജാതയും ഒടിടിയിൽ വന്നപ്പോൾ കിട്ടിയ സ്വീകരണത്തിന്റെ ഡബിളാണ് ഹോം സിനിമയ്ക്ക് കിട്ടിയത്’ വിജയ് ബാബു പറഞ്ഞു. തുടക്കത്തിൽ വിജയ് ബാബുവും സാന്ദ്ര തോമസും ചേർന്നാണ് ഫ്രൈഡെ ഫിലിം ഹൗസ് നടത്തിയിരുന്നത്. പിന്നീട് ഇരുവരും വഴി പിരിഞ്ഞു.

AJILI ANNAJOHN :