കശ്മീര്‍ ഫയല്‍സ് ഒരു കൊല്ലത്തിനപ്പുറവും അര്‍ബന്‍ നക്സലുകള്‍ക്കും അവരുടെ പിടിയാളുകള്‍ക്കും ഉറക്കമില്ലാത്ത രാത്രി സമ്മാനിക്കുന്ന ഒന്നാണ് ; പ്രകാശ് രാജിനെതിരെ സംവിധായകന്‍

ദി കശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്‍ പ്രകാശ് രാജ് നടത്തിയ പ്രസ്താവനയില്‍ പ്രതികരിച്ച് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. കശ്മീർ ഫയൽസ് ഒരു കൊച്ച് ചിത്രമാണെന്നും അത് കണ്ട പ്രേക്ഷകർ നായ്കളാണോ എന്ന് അദ്ദേഹം ചോദിച്ചു. ട്വിറ്ററിലൂടെയാണ് വിവേക് പ്രതികരിച്ചത്.

‘ജനങ്ങളുടെ സിനിമയായി കൊച്ചു ചിത്രം കശ്മീര്‍ ഫയല്‍സ് ഒരു കൊല്ലത്തിനപ്പുറവും അര്‍ബന്‍ നക്സലുകള്‍ക്കും അവരുടെ പിടിയാളുകള്‍ക്കും ഉറക്കമില്ലാത്ത രാത്രി സമ്മാനിക്കുന്ന ഒന്നാണ്. അതിന്‍റെ കാഴ്ചക്കാരെ കുരയ്ക്കുന്ന പട്ടികള്‍ എന്ന് വിളിക്കുന്നു. മിസ്റ്റർ അന്ദകാര്‍ രാജ് എനിക്ക് എങ്ങനെയാണ് ‘ഭാസ്കര്‍’ കിട്ടുക’, വിവേക് ട്വിറ്ററിൽ കുറിച്ചു.

തിരുവനന്തപുരത്ത് നടന്ന ‘ക’ ഫെസ്റ്റിൽ പങ്കെടുത്തപ്പോഴായിരുന്നു നടന്‍ പ്രകാശ് രാജ് ‘പഠാന്‍’ ബഹിഷ്കരണ ആഹ്വാനത്തെയും, കശ്മീര്‍ ഫയല്‍സിനെയും വിമര്‍ശിച്ച് രംഗത്ത് എത്തിയത്. കശ്മീര്‍ ഫയല്‍സ് പ്രൊപ്പഗണ്ട ചിത്രമാണെന്നും. അന്താരാഷ്ട്ര ജൂറി തന്നെ അതിന്‍റെ മുഖത്ത് തുപ്പിയെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായി പ്രകാശ് രാജിന്‍റെ ഈ പ്രസംഗത്തിന്‍റെ വീഡിയോയ്ക്കൊപ്പമാണ് വിവേക് അഗ്നിഹോത്രി ട്വീറ്റ് നടത്തിയത്.

AJILI ANNAJOHN :