കൈവീശി, സെല്‍ഫി എടുത്ത് വിജയ്; ലൊക്കേഷനിലെത്തിയ താരത്തിന് ആരാധകരുടെ വമ്പന്‍ വരവേല്‍പ്പ്

ആദായനികുതി റെയ്ഡിനും ചോദ്യംചെയ്യലിനും ശേഷം ലൊക്കേഷനിലെത്തിയ വിജയ്ക്ക് ആരാധകരുടെ വമ്പന്‍ വരവേല്‍പ്പ്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിട്ടുണ്ട്

മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണത്തിനായി എത്തിയ വിജയ് തന്റെ കാരവാനിന് മുകളില്‍ കയറി ആരാധകര്‍ക്കു നേരെ കൈവീശുന്നതും സെല്‍ഫികള്‍ പകര്‍ത്തുന്നതുമായ വീഡിയോയാണ് വൈറലായി മാറിയത്

അതെ സമയം തന്നെ രണ്ടുദിവസം നീണ്ട ചോദ്യംചെയ്യലിനും ശേഷം ആദായ നികുതി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ആവിശ്യപെട്ട് വിജയ്ക്ക് നോട്ടീസ്. മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിട്ടുള്ളത്. സ്വത്ത് വിവരങ്ങൾ സൂക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് വിജയ്ക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്.

പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിജയ്യുടെ രാഷ്ട്രീയപ്രവേശനം ഉറപ്പിച്ചിരിക്കുകയാണ്് ആരാധകര്‍. ബി.ജെ.പി.ക്ക് തിരിച്ചടി കൊടുക്കാന്‍ ദളപതി രാഷ്ട്രീയത്തിലേക്ക് എന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. മകന്‍ രാഷ്ട്രീയത്തില്‍ വരാനുള്ള സാധ്യതയുണ്ടെന്ന് വിജയ്യുടെ അച്ഛനും നിര്‍മാതാവുമായ എസ്.എ. ചന്ദ്രശേഖര്‍ നേരത്തെ പറഞ്ഞിരുന്നു.

ബിഗിൽ’ എന്ന സിനിമയുടെ സെറ്റിൽ നിന്നാണ് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ താരത്തെ കസ്റ്റഡിയിലെടുത്ത് സ്വത്ത് വിവരങ്ങൾ പരിശോധിച്ചത്. പരിശോധന മുപ്പത് മണിക്കൂറോളം നീണ്ടു നിന്നു. തുടർന്ന് വിജയ്‍യുടെ വീട്ടിൽ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി.

vijay

Noora T Noora T :