ഞാൻ മുമ്പേ തന്നെ കഥ പറഞ്ഞിട്ടുണ്ട്, ജൂനിയർ എൻടിആറും ഒന്നിച്ച് ഒരു സിനിമ ചെയ്യുമെന്ന് ഉറപ്പിച്ച് വെട്രിമാരൻ

നിരവധി ആരാധകരുള്ള താരമാണ് ജൂനിയർ എൻടിആർ. ഇപ്പോഴിതാ പ്രശ്സത സംവിധായകൻ വെട്രിമാരനൊപ്പം സിനിമ ചെയ്യാനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തിയത് വാർത്തയായിരുന്നു. ഇപ്പോഴിതാ എൻടിആറിനൊപ്പം ഒരു സിനിമ ചെയ്യുമെന്ന് ഉറപ്പിച്ച് പറയുകയാണ് വെട്രിമാരൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

ഞാൻ മുമ്പേ തന്നെ കഥ പറഞ്ഞിട്ടുണ്ട്. ഈ തിരക്കുകൾക്ക്‌ ശേഷം അദ്ദേഹത്തെ കണ്ട് സംസാരിക്കും എന്നാണ് വെട്രിമാരൻ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്. ജൂനിയർ എൻടിആർ തന്റെ പുതിയ ചിത്രമായ ദേവരയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയിലെത്തിയപ്പോഴായിരുന്നു വെട്രിമാരനൊപ്പം സിനിമ ചെയ്യാനുള്ള ആ​ഗ്രഹത്തെ കുറിച്ച് പറഞ്ഞത്.

വെട്രിമാരൻ സാർ നിങ്ങൾ എനിക്കൊപ്പം ഒരു സിനിമ ചെയ്യൂ. നേരിട്ട് ഒരുമിച്ച് ഒരു തമിഴ് സിനിമ ചെയ്യാം സാർ. ശേഷം അത് തെലങ്കിൽ ഡബ്ബ് ചെയ്യാം എന്നാണ് ജൂനിയർ എൻടിആർ പറഞ്ഞത്. പിന്നാലെയാണ് വെട്രിമാരന്റെയും പ്രതികരണം എത്തിയിരിക്കുന്നത്.


അതേസമയം, ജൂനിയർ എൻടിആറിനെ നായകനാക്കി സംവിധായകൻ കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദേവര. ജനതാ ഗാരേജിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ജാൻവി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ബിഗ് ബഡ്ജറ്റ് ഒരുങ്ങുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുക. ആദ്യഭാഗം തെലുങ്ക്,, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായ് സെപ്റ്റംബർ 27 മുതൽ തിയറ്ററുകളിലെത്തും. യുവസുധ ആർട്ട്‌സും എൻടിആർ ആർട്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നന്ദമുരി കല്യാൺ റാമാണ് അവതരിപ്പിക്കുന്നത്.

ദേവര എന്നാണ് എൻടിആർന്റെ കഥാപാത്രത്തിന്റെ പേര്. ഭൈര എന്ന വില്ലൻ കഥാപാത്രമായ് സൈഫ് അലി ഖാൻ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ നായിക വേഷം ബോളീവുഡ് താരം ജാൻവി കപൂറാണ് കൈകാര്യം ചെയ്യുന്നത്. ജാൻവി കപൂറിന്റെ ആദ്യ തെലുഗു ചിത്രമാണിത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരൈൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Vijayasree Vijayasree :