ബോളിവുഡിന് തീരാ നഷ്ടം; കാലാതീതമായ ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ മുഹമ്മദ് സഹൂര്‍ ഖയ്യാം ഹാഷ്മിക്ക് വിട

പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ മുഹമ്മദ് സഹൂര്‍ ഖയ്യാം ഹാഷ്മി (92) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന്‌ അദ്ദേഹം ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം.

ഖയ്യാമിന്റെ ആരോഗ്യനില മോശയമായതോടെ ഗസൽ ഗായകൻ തലാട്ട് അസീസാണ് ഖയ്യാമിന്റെയും ഭാര്യ ജഗ്ജിത് ക റിന്റെയും കാര്യങ്ങൾ നോക്കി നടത്തിയിരുന്നത്. ഇദ്ദേഹമാണ് ഖയ്യാമിന്റെ മരണ വാർത്ത മാധ്യമങ്ങളെ അറിയിച്ചത്. അദ്ദേഹം വെന്റിലേറ്ററിൽ ആയിരുന്നുവെന്നും തിങ്കളാഴ്ച രാത്രിയോടെ മൃതദേഹം വീട്ടിലെത്തിക്കുമെന്നും ചൊവ്വാഴ്ച മരണാനന്തര ചടങ്ങുകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഖയ്യാം ഈണമിട്ട കഭി കഭി, ഉമറാവോ ജാന്‍, ത്രിശൂല്‍ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ ഏറെ പ്രശസ്തമാണ്. മെലഡികള്‍ ഒട്ടേറെ സമ്മാനിച്ച സംഗീതകാരന് സംഗീത നാടക അക്കാദമി പുരസ്‌കാരം, പദ്മഭൂഷന്‍ എന്നീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

അമിതാഭ് ബച്ചനൊപ്പം രാഖിയും ഒന്നിച്ചഭിനയിച്ച കഭീ കഭീ എന്ന ചിത്രത്തിലെ’കഭീ കഭീ മേരേ ദില്‍ മേം’ എന്ന ഗാനം കാലാതിവര്‍ത്തിയാണ്. സഹീര്‍ ലുധിയാന്‍വിയാണ് വരികളെഴുതിയത്.രേഖ, നസീറുദ്ദീന്‍ ഷാ തുടങ്ങിയവര്‍ അണിനിരന്ന ഉമറാവോ ജാനിലെ സംഗീതത്തിന് അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം, ഫിലിംഫെയര്‍ പുരസ്‌കാരം എന്നിവ ലഭിച്ചിരുന്നു.

veteran composer muhmmed zahur khayyam- passed away

Noora T Noora T :