ഏറെ പ്രതീക്ഷകളോടെ ആഗസ്റ്റ് 23 നു പട്ടാഭിരാമൻ തീയറ്ററുകളിലേക്ക്

ആഗസ്റ്റ് 23 നു സംസ്ഥാനത്തെ തീയ്യറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുകുകയാണ് ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ പട്ടാഭിരാമന്‍ . അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഷീലു എബ്രഹാം, മിയ എന്നിവരാണ് നായികമാരായി എത്തുന്നത്. ഫുഡ് ഇന്‍സ്‌പെക്ടറുടെ വേഷത്തിലാണ് ജയറാം ചിത്രത്തിലെത്തുന്നത്. കണ്ണന്‍ താമരക്കുളവും ജയറാമും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന സവിശേഷത കൂടി ഈ ചിത്രത്തിനുണ്ട് . തിങ്കള്‍ മുതല്‍ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായന്‍സ് എന്നിവയാണ് ഈ ടീമിന്റെ മുന്‍ ചിത്രങ്ങള്‍.

പ്രേം കുമര്‍, മാധുരി, ബൈജു, സുധീര്‍ കരമന, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സായി കുമാര്‍, ദേവന്‍, , തെസ്‌നി ഖാന്‍, എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ദിനേശ് പള്ളത്തിന്റെ തിരക്കഥയിൽ ഒരുക്കിയ ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത് എം ജയചന്ദ്രൻ ആണ് . കണ്ണന്‍ താമരക്കുളവും, ദിനേശ് പള്ളത്തും ഒത്തുചേരുന്ന മൂന്നാമത്തെ ചിത്രമാണ് പട്ടാഭിരാമന്‍. കൈതപ്രവും മുരുകന്‍ കാട്ടാക്കടയും ഒരുക്കിയ ഗാനങ്ങള്‍ക്ക് എം.ജയചന്ദ്രനാണ് ഈണം പകര്‍ന്നത്.

pattabhiraman-releasing on 23

Noora T Noora T :