അപ്പം ചുട്ട് നൂറിൻ;ഈശ്വരാ മിന്നിച്ചേക്കണേ!

പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ അക്ഷയ് രാധാകൃഷ്ണനെ നായകനാക്കി
പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന വെള്ളേപ്പത്തിന്റെ ചിത്രീകരണം ആരംഭിച്ചു.ഒരു അടാർ ലൗ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നൂറിൻ ഷെരീഫ് ആണ് ചിത്രത്തിലെ നായിക. ചിത്രം തൃശൂരിലെ വെള്ളേപ്പങ്ങാടിയുടെ പശ്ചാത്തലത്തിലത്തിലാണ് കഥ പറയുന്നത്. ചിത്രത്തിന്റെ പൂജയും സ്വിച്ച്‌ ഓണ് കർമ്മവും ഇന്നലെ കൊച്ചിയിൽ വച്ച് നടന്നു. സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനാണ് ചിത്രത്തിന്റെ സ്വിച്ച് ഓണ് കർമ്മം നിർവഹിച്ചത്. തുടർന്ന് ചിത്രത്തിന്റെ പോസ്റ്റർ അനിൽ രാധാകൃഷ്ണ മേനോൻ പുറത്തിറക്കി. സംവിധായകരായ പ്രമോദ് – പപ്പൻ സിനിമാതാരം മാളവിക എന്നിവരും സന്നിഹിതരായിരുന്നു.

അക്ഷയ് രാധാകൃഷ്ണൻ, നൂറിന് ഷെരീഫ് എന്നിവരെ കൂടാതെ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ശ്രീജിത് രവി തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നു. പതിനെട്ടാം പടി, ജൂണ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫഹീം തണ്ണീർമത്തൻ ദിനങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ വൈശാഖ് തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജീവൻ ലാൽ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കുന്നത് ഷിഹാബാണ്. ഷമീർ മുഹമ്മദ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നു.

പൂമരം, തൊട്ടപ്പൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ലീല എൽ ഗിരീഷ്‌കുട്ടൻ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതുന്നത്. പൂമുത്തോളെ എന്ന സൂപ്പർഹിറ്റ് ഗാനം രചിച്ച അജേഷ് എം ദാസനും, കുടുക്ക് പൊട്ടിയ കുപ്പായം എന്ന സൂപ്പർഹിറ്റ് ഗാനത്തിന് വരികൾ ഒരുക്കിയ മനു മഞ്ജിത്തുമാണ്.

ആദ്യ ചിത്രത്തിലൂടെ തന്നെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ അക്ഷയ് കൃഷ്ണനും നൂറിൻ ഷെരീഫും ഒന്നിക്കുന്ന ആദ്യചിത്രമാണ് ആണ് വെള്ളേപ്പം . ചിത്രത്തിൽ ഇരുവരെയും കൂടാതെ ഷൈൻ ടോം ചാക്കോ, ശ്രീജിത്ത് രവി തുടങ്ങിയവരും സുപ്രധാന വേഷങ്ങളിൽ എത്തുന്നു. പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ഇന്ന് കൊച്ചിയിൽ വച്ച് നടന്നു. നിരവധി താരങ്ങൾ അണിനിരന്ന ചടങ്ങിൽ. അനിൽ രാധാകൃഷ്ണ മേനോൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. തുടർന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു.

ഇതിനോടകം നിരവധി താരങ്ങളാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പങ്കെടുക്കുകയുണ്ടായി. നവാഗതനായ ജീവൻലാൽ തിരക്കഥയൊരുക്കുന്ന ചിത്രം പേരുപോലെതന്നെ ഭക്ഷണത്തിന് പ്രാധാന്യം നൽകി നൽകി ഒരുക്കുന്ന ഒരു കഥയാണ് പറയുന്നത്. തൃശ്ശൂരും പ്രാന്തപ്രദേശങ്ങളിലുമായി ഒരുക്കുന്ന ചിത്രം അടുത്തവർഷം ആദ്യത്തോടെ പുറത്തിറങ്ങും. ഷാഹാബ് ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിക്കുന്നു. ലീല ഗിരീഷ് കുട്ടൻ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ ഒരുക്കുന്നത് അജേഷ് ദാസനും, മനു മഞ്ജിത്തും ചേർന്നാണ്.

velleppam film

Vyshnavi Raj Raj :