കുലസ്ത്രീ ആയിരിക്കുന്നതൊന്നുമല്ല ജീവിതമെന്ന് ഇപ്പോഴാണ് എനിക്ക് മനസിലായത്, വിവാഹമോചനത്തിൽ ഒരിക്കലും കുറ്റബോധമില്ല; വീണ നായർ

മലയാളികൾക്ക് സുപരിചിതയാണ് നടി വീണ നായർ. സിനിമയിലും സീരിയലിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുണ്ട് വീണ. അഭിനേത്രിയെന്നതിലുപരിയായ അവതാരകയായും നർത്തകിയായുമെല്ലാം വീണ ശ്രദ്ധ നേടിയിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ ടുവിലെ മത്സരാർത്ഥിയായി എത്തിയും വീണ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു.

സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീനിലാണ് വീണ കൂടുതൽ തിളങ്ങിയത്. ജനപ്രിയ പരമ്പരകളിലൂടെയും ബിഗ് ബോസ് അടക്കമുള്ള ഷോകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാവുകയായിരുന്നു താരം. അഭിനേത്രിയെന്നതിലുപരിയായ അവതാരകയായും നർത്തകിയായുമെല്ലാം ഗായികയായുമെല്ലാം വീണ കയ്യടി നേടിയിട്ടുണ്ട്.

അടുത്തിടെ, താരത്തിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വാർത്തകളും ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹമോചനത്തെ കുറിച്ചുള്ള വാർത്തകളായിരുന്നു സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. എന്നാൽ ഇപ്പോഴിതാ വിവാഹമോചനത്തിൽ ഒരിക്കലും കുറ്റബോധമില്ലെന്ന് പറയുകയാണ് താരം.

എനിക്ക് അദ്ദേഹത്തെ വെറുക്കാനോ വൈരാഗ്യത്തോടെ കാണാനോ സാധിക്കില്ല. കാരണം അത്ര നല്ല ഓർമകൾ എനിക്ക് നൽകിയിട്ടുണ്ട്. മകന്റെ അച്ഛൻ എന്ന നിലയിൽ അദ്ദേഹത്തെ എനിക്ക് ഇപ്പോഴും ഇഷ്ടമാണ്. അദ്ദേഹത്തെ കുറ്റപ്പെടുത്തി പബ്ലിക് പ്ലാറ്റ്ഫോമിലിരുന്ന് സംസാരിച്ചിട്ട് ഒന്നും നേടാനില്ല. അതൊക്കെ ഞങ്ങളുടെ സ്വകാര്യ പ്രശ്നങ്ങളാണ്.

അദ്ദേഹം ഇപ്പോൾ ശരിക്കും സന്തോഷവാനാണ്. ചേരേണ്ടതേ ചേരുള്ളൂ എന്ന് പറയുന്നത് കറക്ടാണ്. ഞാൻ ഇപ്പോൾ ഒരുപാട് മാറിയിട്ടുണ്ട്. എനിക്ക് ഭയങ്കര കുലസ്ത്രീ പരിവേഷമായിരുന്നു. കുലസ്ത്രീ ആയിരിക്കുന്നതൊന്നുമല്ല ജീവിതമെന്ന് ഇപ്പോഴാണ് എനിക്ക് മനസിലായത്. അദ്ദേഹത്തിന് ചേരുന്ന ആളാണ് ഇപ്പോൾ കൂടെയുള്ളത്.

ചേരേണ്ടത് തന്നെയാണ് ചേർന്നിരിക്കുന്നത്. എടുത്തുചാടി കല്യാണം കഴിച്ചത് തെറ്റായി പോയിയെന്ന് തോന്നാറുണ്ട്. വൈകി മതിയായിരുന്നു കല്യാണം എന്ന് ചിന്തിക്കുന്നുണ്ട്. രണ്ടാമതൊരു വിവാഹജീവിതത്തെ കുറിച്ച് ആലോചിക്കുന്നില്ല. അച്ഛനെ പോലെ സ്നേഹിക്കുന്ന ഒരാൾ വന്നാൽ കൂടെക്കൂട്ടുമെന്നും വീണ പറഞ്ഞു.

Vijayasree Vijayasree :