വരലക്ഷ്മി ശരത്കുമാറിന്‍റെ വിവാഹാഘോഷങ്ങള്‍ക്ക് തുടക്കമായി, വൈറലായി മെഹന്ദി ചടങ്ങുകള്‍

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് വരലക്ഷ്മി ശരത്കുമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോള്‍ നടിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയില്‍ വൈറലാകുന്നത്.

ഞായറാഴ്ച വൈകുന്നേരമായിരുന്നു താരത്തിന്റെ മെഹന്ദി ചടങ്ങുകൾ നടന്നത്. രാധിക ശരത്കുമാറിന്റെ മകൾ റയാനെ മിഥുനാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചൊവ്വാഴ്ച ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വരലക്ഷ്മിയും നിക്കോളായിയും വിവാ‌ഹിതരാകുമെന്നാണ് റിപ്പോർട്ട്.

അതേസമയം, കഴിഞ്ഞ ദിവസം പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ നേരിട്ടെത്തി ഇവര്‍ വിവാഹം ക്ഷണിച്ചിരുന്നു. വരലക്ഷ്മിയും ഭാവിവരൻ നിക്കോളായ് സച്ച്ദേവും. അച്ഛൻ ശരത്കുമാറും അമ്മ രാധിക ശരത്കുമാറുമാണ് മോദിയെ കാണാനെത്തിയത്.

‘നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയെ കാണാനും ഞങ്ങളുടെ വിവാഹവിരുന്നിലേക്ക് അദ്ദേഹത്തെ ക്ഷണിക്കാനും കഴിഞ്ഞതിൽ വലിയ അഭിമാനം. ഇത്രയും ഊഷ്മളമായി ഞങ്ങളെ സ്വാഗതം ചെയ്തതിന് നന്ദി.

തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും അദ്ദേഹം ഞങ്ങളോടൊപ്പം ചെലവഴിച്ചു. ശരിക്കും ഇതൊരു ബഹുമതിയാണ്. നന്ദി ഡാഡി, ഇങ്ങനെ ഒരു അസുലഭനിമിഷം സാധ്യമാക്കിയതിന്’ എന്നായിരുന്നു വീഡിയോ പങ്കുവച്ച് വരലക്ഷ്മി കുറിച്ചത്.

ഈ വർഷം മാർച്ചിലായിരുന്നു വരലക്ഷ്മിയുടെ വിവാഹനിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്തത്. ഇതിന്‍റെ ചിത്രങ്ങളെല്ലാം വൈറലായിരുന്നു.

നിക്കോളായ്‌യുടെ രണ്ടാം വിവാഹമാണിത്. അതിന്‍റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും വരലക്ഷ്മിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് നേരിടേണ്ടതായി വന്നിരുന്നു, ധനുഷ് ചിത്രം രായൻ ആണ് വരലക്ഷ്മിയുടേതായി പുറത്തുവരാനുള്ള ചിത്രം. ഹനുമാൻ, ശബരി എന്നീ ചിത്രങ്ങളും വരലക്ഷ്മിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Vijayasree Vijayasree :