“ഞാന്‍ വിവാഹം കഴിക്കുന്നില്ല. ഞാനിവിടെ തന്നെ തുടരും” – വിശാലിന്റെ വിവാഹവാർത്തക്ക് പിന്നാലെ വരലക്ഷ്മിയുടെ പ്രതികരണം

“ഞാന്‍ വിവാഹം കഴിക്കുന്നില്ല. ഞാനിവിടെ തന്നെ തുടരും” – വിശാലിന്റെ വിവാഹവാർത്തക്ക് പിന്നാലെ വരലക്ഷ്മിയുടെ പ്രതികരണം

തമിഴ് നടൻ ശരത്കുമാറിന്റെ മകളും മുൻനിര നടിയുമാണ് വരലക്ഷ്മി ശരത്കുമാർ. വില്ലത്തി വേഷങ്ങളിലാണ് കൂടുതലും പ്രത്യക്ഷപെടുന്നതെങ്കിലും പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണ് വരലക്ഷ്മിയോട്. നടൻ വിശാലമായി പ്രണയത്തിലാണെന്ന ഗോസ്സിപ് തമിഴകത്ത് സജീവമായിരുന്നു.

ഇപ്പോൾ വിശാലിന്റെ വിവാഹവാർത്ത പുറത്തുവന്നതിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ. വധു വരലക്ഷ്മി അല്ലെന്നും ഹൈദ്രബാദ് സ്വദേശി അനിഷയാണ് വധുവെന്നും വാർത്തകൾ ഉണ്ടായിരുന്നു. അതിനു പിന്നാലെ തന്റെ വിവാഹ വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് വരലക്ഷ്മിയും.

വാര്‍ത്ത നിഷേധിച്ച താരം ആര്‍ക്കും പ്രയോജമനില്ലാത്ത ചില ആളുകള്‍ പതിവുപോലെ എനിക്കെതിരേ പുതിയ വാര്‍ത്തകളുമായി വന്നിട്ടുണ്ടെന്നും വ്യക്തമാക്കി.’ പതിവുപോലെ, വര്‍ഷാവസാനം ഒരു പണിയില്ലാത്ത, വാര്‍ത്തകള്‍ക്കായി നോക്കിയിരിക്കുന്ന ചിലര്‍ ഞാന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന ഗോസിപ്പുകളും കൊണ്ട് വന്നിട്ടുണ്ട്. ഞാന്‍ വിവാഹം കഴിക്കുന്നില്ല. ഞാനിവിടെ തന്നെ തുടരും. എന്റെ ജോലിയും ചെയ്ത്. അതുകൊണ്ട്, പ്രിയപ്പെട്ട പരാജിതരെ അടുത്ത തവണ നിങ്ങള്‍ക്ക് മെച്ചപ്പെട്ട ഭാഗ്യം ഉണ്ടാകട്ടെ. നിങ്ങള്‍ ആരാണെന്നും എനിക്കറിയാം’ എന്നെ തളര്‍ത്താന്‍ ആകില്ല എന്ന ഹാഷ്ടാഗോടെ വരലക്ഷ്മി ട്വിറ്ററില്‍ കുറിച്ചു.

ഈയടുത്ത് വരെ പല പൊതുപരിപാടികളിലും ഇരുവരും ഒന്നിച്ചു പങ്കെടുത്തിരുന്നു. വിശാലിന്റെ ഏറ്റവും പുതിയ ചിത്രം സണ്ടക്കോഴിയിൽ പ്രതിനായക വേഷത്തിലെത്തിയത് വരലക്ഷ്മിയായിരുന്നു.

varalakshmi about marriage

Sruthi S :