ഡ്യൂപ്പിടാൻ സമ്മതിച്ചില്ല; മുതലയുള്ള ഡാമിൽ ഷൂട്ടിങ്ങിനിടെ വാണി വിശ്വനാഥ് രക്ഷപ്പെട്ടത് തലനാരിഴക്ക് !!

ഡ്യൂപ്പിടാൻ സമ്മതിച്ചില്ല; മുതലയുള്ള ഡാമിൽ ഷൂട്ടിങ്ങിനിടെ വാണി വിശ്വനാഥ് രക്ഷപ്പെട്ടത് തലനാരിഴക്ക് !!

മലയാളത്തിലെ ആക്ഷൻ ഹീറോയിൻ ആരാണെന്ന ചോദ്യത്തിന് സംശയമേതുമില്ലാതെ പറയാവുന്ന പേരാണ് വാണി വിശ്വനാഥിന്റേത്. ബാബു രാജുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് വാണിയിപ്പോൾ. ഇൻഡസ്ട്രിയിൽ നിറഞ്ഞു നിന്നിരുന്ന കാലത്ത് ഒരുപാട് ആക്ഷൻ സിനിമകളിൽ നായകന്മാരെ വെല്ലുന്ന പ്രകടനമായിരുന്നു വാണി കാഴ്ച വെച്ചിരുന്നത്.

അടുത്തിടെ വാണിയുടെ ഒരു ഷൂട്ടിങ്ങിനിടെ സംഭവിച്ച ഒരു അപകടത്തെ കുറിച്ച് സംവിധായകൻ ടി.എസ് സജി മനസ്സ് തുറക്കുകയുണ്ടായി. ഡ്യൂപ്പിടാൻ ഒരു കാലത്തും സമ്മതിക്കാത്ത വാണിയുടെ വാശിക്ക് മുൻപിൽ സംവിധായകന് വരെ തോറ്റു കൊടുക്കേണ്ടി വന്നു എന്നാണ് സജി പറഞ്ഞത്. 2002ൽ റിലീസ് ചെയ്‌ത ഇന്ത്യാഗേറ്റ് എന്ന ചിത്രത്തിലെ ഒരു രംഗം മലപ്പുഴ ഡാമിലായിരുന്നു ചിത്രീകരിച്ചത്.

ബോട്ടിൽ നടക്കുന്ന സംഘട്ടനത്തെ തുടർന്ന് നായികയായ വാണി വിശ്വനാഥ് വെള്ളത്തിൽ വീഴുന്ന സീനായിരുന്നു ഉണ്ടായിരുന്നത്. സംവിധായകൻ ഡ്യൂപ്പിനെ വെച്ച് ചെയ്യാമെന്നും പറഞ്ഞിട്ടും അത് സമ്മതിക്കാതെ വാണി ചെയ്യാൻ തയ്യാറാവുകയായിരുന്നു.

വെള്ളത്തിൽ വീണ വാണിയെ തിരിച്ചു കയറ്റിയ സംവിധായകൻ വാണിയോട് നീന്തൽ അറിയാവുന്നത് ഭാഗ്യമായെന്ന് പറഞ്ഞപ്പോൾ വാണി തിരിച്ചു പറഞ്ഞ ഉത്തരം അദ്ദേഹത്തെ മാത്രമല്ല, ആ ക്ര്യൂവിനെ മൊത്തം ഞെട്ടിച്ചു. വായനയ്ക്ക് നീന്തൽ തീരെ വശമില്ലായിരുന്നുവത്രെ !!

Vani Viswanath risky fight without dupe

Abhishek G S :