സംഗീതവും, അഭിനയവുമല്ലാതെ മോഹൻകുമാറിന് മറ്റൊരു ജോലികൂടിയുണ്ട്… പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മോഹന്‍കുമാർ എന്ന സായ്. ചുരുങ്ങിയകാലം കൊണ്ടാണ് സായ് കിരണ്‍ റാം എന്ന അന്യഭാഷ നടന്‍ മലയാളികളുടെ പ്രിയങ്കരനായി മാറിയത്. വാനമ്ബാടി എന്ന സീരിയലിലെ മോഹന്‍കുമാറായിട്ടാണ് താരം പ്രേക്ഷരുടെ പ്രിയങ്കരനായത്. പിന്നണി ഗായകനായി സീരിയലില്‍ അഭിനയിക്കാന്‍ എത്തുന്ന സായുടെ യഥാര്‍ത്ഥ കുടുംബം സംഗീതപാരമ്ബര്യം ഉള്ളതാണ്. പ്രശസ്ത ഗായിക പി സുശീലയുടെ ചെറുമകന്‍ സ്ഥാനമാണ് സായ്ക്കുള്ളത്.

മാത്രമല്ല സായുടെ അച്ഛനും സിനിമ പിന്നണി ഗായകന്‍ ആയിരുന്നു. അഭിനയത്തിലുള്ള അഭിനിവേശമാണ് സായ് കിരണ്‍ എന്ന നടന്‍ സംഗീത ലോകത്തില്‍ നിന്നും മാറാന്‍ കാരണം. എങ്കിലും സംഗീതം മുഴുവനായും അദ്ദേഹം വിട്ടിട്ടില്ല. സംഗീതവും, അഭിനയവുമല്ലാതെ താരം ഒരു പ്രൊഫഷണല്‍ പാമ്ബ് പിടുത്തക്കാരന്‍ കൂടിയാണ്. മലയാളം വാനമ്ബാടിക്ക് പുറമെ, തെലുങ്ക് വാനമ്ബാടിയിലും സായ് തന്നെയാണ് ഹീറോ. മലയാളത്തില്‍ താരത്തിന്റെ മകളുടെ വേഷത്തിലെത്തുന്നത് ഗൗരി പ്രകാശ് ആണ്. തെലുങ്കില്‍ അത് തേജസ്വിനി എന്ന താരമാണ് കൈകാര്യം ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സായ് ഇരുവര്‍ക്കും ഒപ്പമുള്ള ചിത്രങ്ങളും, വിശേഷങ്ങളും ആരാധകര്‍ക്കായി പങ്ക് വയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം തെലുങ്കിലെ വാനമ്ബാടിയില്‍ തന്റെ മകളായി എത്തുന്ന തേജസ്വിനിക്കൊപ്പമുള്ള ലൈവാണ് താരം പോസ്റ്റ് ചെയ്തത്.

vanaambadi

Noora T Noora T :