മോഹൻലാലിന് മാന്യതയില്ലന്ന് വി.ടി. മുരളി;ഫാന്‍സ് എന്നു പറയുന്ന വാനരക്കൂട്ടം തെറിവിളിക്കുന്നു!

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയം സൂപ്പർ സ്റ്റാർ മോഹൻലാൽ ആണ്.കഴിഞ്ഞ ദിവസം ബിഗ്‌ബോസിൽ മോഹൻലാൽ ‘മാതളതേനുണ്ണാന്‍’ എന്ന ഗാനം താന്‍ പാടിയതാണെന്ന് അവകാശപ്പെട്ടിരുന്നു.എന്നാൽ ഇതിന് പിന്നാലെ അതിന്റെ അവകാശ വാദവുമായി ഗായകന്‍ വി.ടി. മുരളി രംഗത്തെത്തിയിരുന്നു.വിഷയം വലിയ രീതിയിയിൽ വർത്തയാകുകയും ചെയ്തു.എന്നാൽ ഇപ്പോൾ മോഹന്‍ലാല്‍ ആരാധകരുടെ സൈബര്‍ ആക്രമണം തനിക്കെതിരെ നടക്കുന്നതായി ചൂണ്ടിക്കാണിക്കുകയാണ് ഗായകന്‍ വി.ടി. മുരളി. സത്യം തുറന്നു പറഞ്ഞതിന്റെ പേരിൽ മോഹൻലാൽ ആരാധകർ തന്നെ സൈബർ മാധ്യമങ്ങൾ വഴി ആക്രമിക്കുന്നതായിട്ടാണ് ഗായകൻ ഫേസ്ബുക് പോസ്റ്റിലൂടെ പറയുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മോഹന്‍ലാലിനെ പേരെടുത്ത് പറഞ്ഞു കൊണ്ട് ഒരു വരി പോലും എഴുതിയിട്ടില്ലെങ്കിലും മോഹന്‍ലാല്‍ ആരാധകരെന്ന പേരില്‍ നിരവധി പേരാണ് തന്നെ സോഷ്യല്‍ മീഡിയായില്‍ അസഭ്യം പറയുകയും പരിഹസിക്കുകയും ചെയ്യുന്നതെന്ന് വി.ടി. മുരളി വ്യക്തമാക്കി. നടനോ ചാനലോ ഈ വിഷയത്തില്‍ തെറ്റു തിരുത്തുകയോ ഖേദപ്രകടനം നടത്തുകയോ ചെയ്തിട്ടില്ലെന്ന് വി.ടി മുരളി ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.”മാന്യതയുണ്ടായിരുന്നുവെങ്കില്‍ മോഹന്‍ലാലിനു തന്നെ, തനിക്ക് പറ്റിയ തെറ്റ് തിരുത്താമായിരുന്നു. അല്ലെങ്കില്‍ ആ പരിപാടി സംപ്രേഷണം ചെയ്യുന്ന ചാനലിന് തെറ്റു തിരുത്താമായിരുന്നു. ഇതു രണ്ടും നടന്നില്ല. പകരം, ഫാന്‍സ് എന്നു പറയുന്ന വാനരക്കൂട്ടം എന്നെ തെറി പറയാന്‍ ഇറങ്ങിയിരിക്കുന്നു. എത്രമാത്രം മോശമായ ഭാഷയാണ് അവരുപയോഗിച്ചിരിക്കുന്നത്. അത് തടയാന്‍ പോലും ആ നടന്‍ മുന്നോട്ടു വരുന്നില്ല” എന്നാണ് ഗായകന്റെ വാക്കുകള്‍.

പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച് 1985ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഉയരും ഞാൻ നാടാകെ’. ഇതിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ‘മാതളത്തേനുണ്ണാൻ…’ എന്ന ഗാനം ഒ.എൻ.വി. കുറുപ്പ് രചിച്ച് കെ.പി.എൻ. പിള്ള സംഗീതം പകർന്ന് വി.ടി. മുരളിയാൻ് ആലപിച്ചത്.

ചന്ദ്രകുമാർ സംവിധാനം ചെയ്ത ”ഉയരും ഞാൻ നാടാകെ ” എന്ന സിനിമയ്ക്ക് വേണ്ടി ഞാൻ പാടിയ പട്ടാണിതെന്നും അതെ സാമ്യം തന്നെ പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ എന്നാണ് മോഹൻലാലിനെ കുറിച്ച് വി.ടി. മുരളി ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്പരിപാടി സംപ്രേക്ഷണം ചെയ്ത ശേഷം എന്നെ കുറെ പേർ വിളിച്ചു. എന്താണ് കാര്യം എന്ന് തുടർന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞ കാര്യങ്ങൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇന്ന് ആ പരിപാടിയുടെ പുന: സംപ്രേക്ഷണം എത്ര മണിക്കാണെന്നന്വേഷിച്ച് ഇന്ന് താനത് കാണുകയായിരുന്നുവെന്ന് മുരളി പറഞ്ഞിരുന്നു.

v t murali about mohanlal

Vyshnavi Raj Raj :