ആ വൈറൽ ബോംബിന് പിന്നാലെ സത്യം വെളിപ്പെടുത്തി ഉർവശി; അമ്പരന്ന് ആരാധകർ!!

കഴിഞ്ഞ ദിവസമായിരുന്നു അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടന്നത്. വലിയ ആഘോഷമായിട്ടായിരുന്നു ചടങ്ങുകൾ പൂർത്തിയായത്. രാഷ്ട്രീയ രംഗത്ത് നിന്നും, ആദ്ധ്യാത്മിക രംഗത്തെ പ്രമുഖരും, ബോളിവുഡ് സ്‌പോർട്‌സ് താരങ്ങളുൾപ്പെടെ നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. എന്നാൽ ചടങ്ങിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു.

എന്നാൽ ഈ ചടങ്ങിനെ വിമർശിച്ചുകൊണ്ട് നടി ഉർവശിയുടെ പേരിൽ വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു. അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് പിന്നാലെയാണ് ഭഗവാൻ ശ്രീരാമനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വാർത്തകൾ നടി ഉർവശിയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇടത്-ജിഹാദി സൈബർ ഗ്രുപ്പുകളാണ് വ്യാജ വാർത്ത പ്രചരിപ്പിച്ചത്. രാമനെ ദൈവമായി കരുതുന്നില്ലെന്നും, അയോധ്യയിലേത് ബി ജെ പിയുടെ രാഷ്ട്രീയ രാമനാണെന്നും ഉർവശി പറഞ്ഞു എന്നുപറഞ്ഞുള്ള പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഇപ്പോഴിതാ ഈ ആരോപണങ്ങൾക്കെതിരെ ഉർവശി നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തന്റെ പേരിൽ പ്രചരിക്കുന്നത് താൻ പറയാത്ത കാര്യങ്ങളാണെന്നും രാഷ്‌ട്രീയ-വർ​ഗീയ സ്പർദ്ധ പുലർത്തുന്ന വ്യാജ പോസ്റ്റുകളിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നുമാണ് ഉർവശി പറഞ്ഞത്. അഭിനയത്തിൽ മാത്രമാണ് താൻ ശ്രദ്ധിക്കുന്നത്. എല്ലാവരുടെ വിശ്വാസങ്ങളെയും ഒരേപോലെ മാനിക്കുന്ന, ബഹുമാനിക്കുന്ന ഒരു ഈശ്വരവിശ്വാസി കൂടിയാണ് താനെന്നും ഉർവ്വശി സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.

ഉർവ്വശിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം, പ്രിയ സുഹൃത്തുക്കളേ ഇങ്ങനെയാണ്.

എന്റെ പേരിൽ ഞാൻ പറയാത്ത ചില കാര്യങ്ങൾ പറഞ്ഞുവെന്ന രീതിയിൽ ചില പോസ്റ്റുകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഞാൻ മനസാ വാചാ കർമ്മണാ അറിയാത്ത കാര്യങ്ങളാണ് അതിലൂടെ പ്രചരിക്കുന്നത് എന്നതിൽ എനിക്ക് വിഷമമുണ്ട്. ആത്യന്തികമായി ഞാൻ ഒരു കലാകാരിയാണ്. അഭിനയത്തിൽ മാത്രമാണ് ഞാനിപ്പോൾ ശ്രദ്ധ ചെലുത്തുന്നത്. രാഷ്‌ട്രീയ-വർ​ഗീയ സ്പർദ്ധയോ അനുഭാവമോ പുലർത്തുന്ന ഇത്തരം വ്യാജ പോസ്റ്റുകളിൽ എനിക്ക് യാതൊരു രീതിയിലുള്ള പങ്കും ഇല്ലെന്ന് അറിയിച്ചുകൊള്ളട്ടെ.

ഒരു കലാകാരിക്ക് എല്ലാവരെയും ഒരുപോലെ കാണുന്ന മനസായിരിക്കണം എന്നു ഞാൻ വിശ്വസിക്കുന്നു. ഒപ്പം എല്ലാവരുടെ വിശ്വാസങ്ങളെയും ഒരേപോലെ മാനിക്കുന്ന, ബഹുമാനിക്കുന്ന ഒരു ഈശ്വരവിശ്വാസി കൂടിയാണ് ഞാൻ. അതുകൊണ്ട് ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ ഷെയർ ചെയ്യാതിരിക്കുകയും പ്രചരിപ്പിക്കാതിരിക്കുകയും ചെയ്യുക. നിങ്ങളുടെ പ്രിയ കലാകാരിയെന്ന നിലയ്‌ക്ക് എന്റെ അഭ്യർത്ഥനയാണിത് എന്നാണ് ഉർവശി കുറിച്ചത്. നിമിഷനേരം കൊണ്ടാണ് ഉർവശിയുടെ പോസ്റ്റ് വൈറലായത്.

അതേസമയം രാമക്ഷേത്ര പ്രതിഷ്ഠയെ അനുകൂലിച്ചു കൊണ്ടുള്ള രേവതിയുടെ കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഹിന്ദുവായി ജനിച്ച നമ്മൾ വിശ്വാസങ്ങൾ സൂക്ഷിക്കുന്നുണ്ട്. ശ്രീരാമന്റെ ഗൃഹപ്രവേശം പലരിലും കാര്യങ്ങളെ മാറ്റി മറിച്ചു എന്നാണ് രേവതി പറയുന്നത്. മറക്കാനാവാത്ത ഒരു ദിവസമായിരുന്നു ഇന്നലെ. രാം ലല്ലയുടെ വശീകരിക്കുന്ന മുഖം കാണുമ്പോൾ എനിക്ക് തോന്നുന്ന ഈ ആവേശം എന്റെ ഉള്ളിൽ ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു.

എന്റെ ഉള്ളിൽ എന്തോ വല്ലാത്ത മാറ്റം, അത്യധികം സന്തോഷം തോന്നി. ഹിന്ദുവായി ജനിച്ചതിനാൽ നാം നമ്മുടെ വിശ്വാസങ്ങൾ നമ്മിൽത്തന്നെ സൂക്ഷിക്കുന്നു, മറ്റ് വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നു. നമ്മെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നു. മതേതര ഇന്ത്യയാണ് നമുക്ക് ശക്തമായി തോന്നുന്നതും നമ്മുടെ മതവിശ്വാസങ്ങളെ വ്യക്തിപരമാക്കുന്നതും. എല്ലാവർക്കും ഇങ്ങനെ വേണം. എന്നാൽ ശ്രീരാമന്റെ ഗൃഹപ്രവേശം പലരിലും കാര്യങ്ങളെ മാറ്റിമറിച്ചു. ഞങ്ങൾ അത് ഉറക്കെ പറഞ്ഞു, ഞങ്ങൾ ‘വിശ്വാസികളാണ്’! ജയ് ശ്രീറാം. എന്നാണ് രേവതി കുറിച്ചത്.

Athira A :