മോഡലിംഗ് രംഗത്ത് നിന്നും ബോളിവുഡിൽ എത്തി ഇന്ന് നിരവധി ആരാധകരുള്ള താര സുന്ദരിയാണ് ഉർവശി റൗട്ടേല. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഉർവശി റൗട്ടേലയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
ബാ ത്ത്‌റൂമിൽ കു ളിക്കാനായി എത്തുന്ന ഉർവശി വ സ്ത്രം മാറുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പിന്നാലെ നിരഴദി പേരാണ് വിമിർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പിആർ സ്റ്റണ്ട് ആണിത് എന്നാണ് പലരും ആരോപിക്കുന്നത്. ഉർവശിയെ വിമർശിച്ചു കൊണ്ടാണ് സോഷ്യൽ മീഡിയയിൽ പലരും പ്രതികരിക്കുന്നത്.
ഏതെങ്കിലും സിനിമയുടെ പ്രെമോഷൻ ആയിരിക്കും. ചീപ്പ് ആയ പബ്ലിസിറ്റി സ്റ്റണ്ട്, വീഡിയോ കണ്ടാൽ അറിയാം ഒളിക്യാമറ അല്ലായെന്ന്, മാത്മല്ല, മംഗൾസൂത്ര ധരിച്ചാണ് വീഡിയോയിൽ ഉർവശി നിൽക്കുന്നത്, ഇതൊരു സിനിമയിലെ സീൻ തന്നെയാണ്. സിനിമാ പ്രമോഷന് ഒരു പരിധിയുണ്ട്, മറ്റെന്തെങ്കിലും ചെയ്യാമായിരുന്നു എന്നിങ്ങനെ നിരവധി പേർ വിമർശനവുമായി എത്തുന്നുണ്ട്.
എന്നാൽ നടി ഇക്കാര്യത്തിൽ വിശദീകരണങ്ങളൊന്നും തന്നെ നൽകിയിരുന്നില്ല. അതേസമയം, ഷൂട്ടിംഗിനിടെ സംഭവിച്ച അപകടത്തെ തുടർന്ന് ഹൈദരാബാദിൽ ആശുപത്രിയിൽ ആയിരുന്നു ഉർവശി. ബാലകൃഷ്ണ നായകനാകുന്ന എൻബികെ109 എന്ന് താൽക്കാലികമായി പേരിട്ട ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് ഉർവശി റൗട്ടേല അപകടത്തിൽപ്പെട്ടത്.
സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം നടന്നത്. ഉടൻ തന്നെ നടിയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എല്ലിന് പൊട്ടലുണ്ടെന്നും താരം ചികിത്സയിലാണെന്നുമാണ് നടിയുടെ ടീം അറിയിച്ചത്. ബാലകൃഷ്ണയെ നായകനാക്കി ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് എൻബികെ 109.
ദുൽഖർ സൽമാനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പ്രകാശ് രാജാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിതാര എന്റർടെയ്ൻമെന്റും ശ്രീകര സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
അതേസമയം അടുത്തിടെ താൻ തന്റെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നതായി ഉർവശി റൗട്ടേല വെളിപ്പെടുത്തിയിരുന്നു. താൻ ആരംഭിച്ച ഫൗണ്ടേഷൻ വഴി രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചെന്നും ഒരവസരം ലഭിച്ചാൽ രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്നും ഉർവശി റൗട്ടേല വ്യക്തമാക്കിയിരുന്നു.