ബിക്കിനിയില്‍ ഹോട്ട് ലുക്കില്‍ നടി ഉർവശി റൗട്ടേല; ചിത്രങ്ങള്‍ വൈറൽ

ബിക്കിനിയില്‍ ഹോട്ട് ലുക്കില്‍ നടി ഉർവശി റൗട്ടേലയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള ബിക്കിനിയാണ് ഉർവശി ധരിച്ചിരിക്കുന്നത്.
താരം തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഉർവശി തന്‍റെ ഫിറ്റ്നസ് വീഡിയോകളും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.

2009ല്‍ ടീന്‍ മിസ് ഇന്ത്യ ആകുന്നതോടെയാണ് ഉര്‍വശി ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. ഇന്ത്യയെ പ്രതിനിധീകരിച്ച് മിസ് യൂണിവേഴ്സിലും താരം പങ്കെടുത്തിരുന്നു.’സിങ് സാബ് ദി ഗ്രേറ്റ്’ എന്ന സിനിമയിലൂടെയാണ് താരത്തിന്‍റെ അരങ്ങേറ്റം. ഹേറ്റ് സ്റ്റോറി നാലാണ് അവസാനം അഭിനയിച്ച ചിത്രം. ‘വിര്‍ജിന്‍ ഭാനുപ്രിയ’യാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ.

PC :