വിമാനത്തിൽ നടുവിലെ സീറ്റ് ഒഴിച്ചിടുന്നതെന്തിന്; ചോദ്യവുമായി രജീഷ

കൊവിഡ് പ്രതിസന്ധി അനുദിനം ലോകം മുഴുവൻ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലിപ്പോള്‍ സമൂഹ വ്യാപനത്തിലേക്ക് വൈറസ് ബാധ കടന്നിരിക്കുന്ന സമയം കൂടിയാണ്. ഈ സമയം ഏറെ പ്രധാന്യമുള്ളൊരു കാര്യം തന്‍റെ ഇൻസ്റ്റയിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി രജിഷ വിജയൻ.

വിമാനത്താവളത്തിലെത്തിയ വിമാനത്തില്‍ നിന്നും പുറത്തിറങ്ങാനായി തിരക്കു കൂട്ടുന്ന യാത്രക്കാരുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് രജീഷയുടെ പ്രതികരണം. സാമൂഹിക അകലം പാലിച്ചേ മതിയാകൂവെന്നും രജീഷ പറയുന്നു.

രജീഷയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്

വിമാനങ്ങളിലെ നടുവിലെ സീറ്റ് കാലിയാക്കിയിട്ട് എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥരും വിമാനത്തിലെ സ്റ്റാഫും ശ്രദ്ധയും കരുതലും പുലര്‍ത്തിയിട്ട് എന്ത് പ്രയോജനം? നാം ഇങ്ങനെ പെരുമാറുകയാണെങ്കില്‍? വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ എന്തിനാണ് ഇവര്‍ ഇങ്ങനെ തിരക്കു കൂട്ടുന്നത്? സാമൂഹിക അകലം പാലിക്കണമെന്ന നിയമം നമ്മള്‍ അനുസരിച്ചേ മതിയാകൂ. നമുക്കു വേണ്ടി മാത്രമല്ല, മറ്റുള്ളവര്‍ക്കു വേണ്ടിയുമാണത്.

Noora T Noora T :