ആദ്യം അവർ നിങ്ങളെ അവഗണിക്കുന്നു…പിന്നെ അവർ നിങ്ങളെ നോക്കി ചിരിക്കുന്നു…പിന്നെ അവർ നിങ്ങളോട് യുദ്ധം ചെയ്യുന്നു…അപ്പോൾ നിങ്ങൾ വിജയിക്കും; ഉണ്ണി മുകുന്ദൻ

2022 ഡിസംബർ 30-നാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം റിലീസ് ചെയ്തത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശി ശങ്കറാണ്.

സിനിമ തിയറ്ററുകളിൽ വൻ വിജയംം തീർക്കുകയാണ്. കൂട്ടായ ആക്രമണങ്ങളാണ് ഉണ്ണി മുകുന്ദൻ ചിത്രങ്ങൾക്കെതിരെ കഴിഞ്ഞ കുറച്ചു നാളുകളായി നടക്കുന്നത്. എന്നാൽ, മാളിക്കപ്പുറം തെളിച്ച വിജയപാതയിലൂടെ സൂപ്പ‍ർ താര പദവിയിലേയ്‌ക്ക് ഉയരുകയാണ് ഉണ്ണി മുകുന്ദൻ. ഇതിനിടെ നടൻ ഫേയ്സ്ബുക്കിൽ പങ്കുവെച്ച വാചകങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

‘ആദ്യം അവർ നിങ്ങളെ അവഗണിക്കുന്നു…പിന്നെ അവർ നിങ്ങളെ നോക്കി ചിരിക്കുന്നു…പിന്നെ അവർ നിങ്ങളോട് യുദ്ധം ചെയ്യുന്നു…അപ്പോൾ നിങ്ങൾ വിജയിക്കും’ എന്നാണ് ഉണ്ണി മുകുന്ദൻ ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. തന്റെ വിമർശകർക്കും തന്റെ സിനിമകളെ കൂട്ടംചേർന്ന് തകർക്കാൻ ശ്രമിക്കുന്നവർക്കുമുള്ള മറുപടിയായാണ് നടന്റെ വാചകങ്ങളെ ആരാധകർ വിലയിരുത്തുന്നത്.

സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തരും നൽകുന്ന പോസിറ്റീവ് റിവ്യൂവായിരുന്നു ശേഷിക്കുന്നവരെയും സിനിമ കാണാൻ പ്രേരിപ്പിച്ചത്. ചിത്രത്തിന്റെ ജിസിസി റിലീസ് തീയതിയും മാളികപ്പുറത്തിന്റെ അണിയറ പ്രവർത്തകർപ്രഖ്യാപിച്ചിട്ടുണ്ട്

യുഎഇ, ജിസിസി രാജ്യങ്ങളിൽ ജനുവരി അഞ്ചിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. സിനിമയുടെ തമിഴ്, തെലുങ്ക്, പതിപ്പുകളും ഉടൻ റിലീസ് ചെയ്യും. ജനുവരി ആറിനാണ് ഇതരഭാഷകളിൽ മാളികപ്പുറം റിലീസ് ചെയ്യുന്നത്.

Noora T Noora T :