എന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് കേരളത്തില്‍ ആര്‍ക്കും അറിയില്ല, കരിയറിന് മുന്‍ഗണന കൊടുത്തതിനാല്‍ നല്ല പ്രണയങ്ങളൊക്കെയും നഷ്ടപ്പെട്ടു; ഉണ്ണി മുകുന്ദന്‍

നിരവധി ആരാധകരുള്ള താരമാണ് ഉണ്ണി മുകുന്ദന്‍. ഇപ്പോള്‍ നടന്റെ ജയ് ഗണേശ് എന്ന ചിത്രം തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. മാളികപ്പുറം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷമാണ് നടന്‍ ജയ് ഗണേശുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ അടുത്ത കാലത്താണ് ഉണ്ണി മുകുന്ദന് അര്‍ഹമായ അംഗീകാരം സിനിമാ രംഗത്ത് ലഭിച്ചത്.

ഉണ്ണി മുകുമന്ദന്‍ വ്യക്തി ജീവിതത്തേക്കാളും പലപ്പോഴും കരിയറിന് പ്രാധാന്യം കൊടുത്തിട്ടുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് നടന്‍. തനിക്കുണ്ടായ നല്ല പ്രണയങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. കരിയറിനാണ് എന്നും പ്രാധാന്യം നല്‍കിയത്. ബ്രേക്കപ്പുണ്ടായിട്ടില്ല. വഴക്കുണ്ടായി പിരിയുമെന്നാെക്കെ കേട്ടിട്ടുണ്ട്. പക്ഷെ താന്‍ വഴക്കില്ലാതെയാണ് പിരിഞ്ഞത്. കരിയറിനാണ് പ്രാധാന്യം എന്ന് എപ്പോഴും അറിയാമായിരുന്നു.

ഒരിക്കല്‍ കരുതല്‍ കൊടുത്ത ആളുമായി എങ്ങനെ വഴക്കടിക്കുന്നു എന്നെനിക്ക് മനസിലായിട്ടില്ല. എന്റെ എക്‌സ്‌പെക്ടേഷന്‍ വളരെ സിംപിളാണ്. സമാധാനപരമായ ജീവിതമാണ് വേണ്ടത്. വിവാഹത്തെക്കുറിച്ച് ഒരുപാട് പേര്‍ ചോദിക്കാറുണ്ട്. എനിക്ക് തിരക്കില്ല. സമയം ഒരുപാട് ഉള്ളവരാണ് അങ്ങനെയൊക്കെ ചിന്തിക്കുക. എന്റെ ജീവിതത്തില്‍ അങ്ങനെയൊരു മിസ്സിംഗ് പോയന്റ് ഉള്ളതായി തോന്നുന്നില്ല. അതും യോഗമാണെന്ന് വിശ്വസിക്കുന്നു. ഒന്ന് നിങ്ങള്‍ക്ക് വിധിച്ചിട്ടില്ലെങ്കില്‍ അത് നടക്കില്ല.

വിധിച്ചിട്ടുണ്ടെങ്കില്‍ നടക്കും. ഒരു യുദ്ധം പോലെയായിരുന്നു എനിക്കെന്റെ കരിയര്‍. ഇപ്പോഴാണ് കുറച്ചൊന്ന് റിലാക്‌സ് ആയത്. അപ്പോഴാണ് ആവശ്യമില്ലാത്ത വിവാദങ്ങള്‍ വന്നതെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. എന്നെ സ്‌നേഹിക്കുന്നു എന്നും വെറുക്കുന്നു എന്നും പറയുന്നവരെ എനിക്ക് നിയന്ത്രിക്കാന്‍ പറ്റില്ല. ആകെ നിയന്ത്രിക്കാന്‍ പറ്റുന്നത് സിനിമകളാണ്. എന്റെ സിനിമളിലൂടെയാണ് ഇവരെന്നെ ഇഷ്ടപ്പെടാനും വെറുക്കാനും പോകുന്നത്. വ്യക്തി ജീവിതത്തെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല. സത്യം പറഞ്ഞാല്‍ കേരളത്തില്‍ ആര്‍ക്കും അറിയില്ല.

2012 മുതലാണ് സിനിമകളില്‍ കയറിയത്. ഉണ്ണിയെന്ന വ്യക്തിയെ കൂടുതല്‍ എക്‌സ്‌പോസ് ചെയ്യാനും ആഗ്രഹിക്കുന്നില്ലെന്ന് ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. 36 കാരനായ ഉണ്ണി മുകുന്ദന്‍ വിവാഹിതനാകാത്തതിനെക്കുറിച്ച് അഭിമുഖങ്ങളില്‍ എപ്പോഴും ചോദ്യം വരാറുണ്ട്. അടുത്തിടെ ഇതേക്കുറിച്ച് നടന്‍ തുറന്ന് സംസാരിക്കുകയുമുണ്ടായി. ഒരു പ്രായം വരെ സിംഗിളാണെന്ന് പറയുന്നത് രസമാണ്. എന്നാല്‍ ഈ പ്രായത്തിലും സിംഗിളാണെങ്കില്‍ ട്രാജഡിയാണെന്ന് ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.

അടുത്ത കാലത്ത് ഒന്നിലേറെ വിവാദങ്ങളില്‍ ഉണ്ണി മുകുന്ദന്‍ അകപ്പെട്ടിട്ടുണ്ട്. നടന്റെ സിനിമകള്‍ക്ക് പിന്നില്‍ പ്രൊപ്പഗാന്റ ഉണ്ടെന്നാണ് ഉയര്‍ന്ന് വന്ന ആക്ഷേപം. മേപ്പടിയാന്‍ എന്ന സിനിമയ്ക്ക് ശേഷമാണ് ഇത്തരമാെരു ആക്ഷേപം വന്നത്. പിന്നീട് നടത്തിയ ചില പരാമര്‍ശങ്ങളും വിനയായി. കഴിഞ്ഞ ദിവസങ്ങളിലായി നല്‍കുന്ന അഭിമുഖങ്ങളില്‍ ഇതിനെതിരെ ഉണ്ണി മുകുന്ദന്‍ സംസാരിക്കുന്നുണ്ട്.

Vijayasree Vijayasree :