പ്രതിമ കണ്ടാല്‍ പ്രലോഭനമെങ്കില്‍ സ്ത്രീയെ കണ്ടാല്‍ എന്ത് തോന്നും; അലന്‍സിയറിനെതിരെ ഉമ തോമസ്

കഴിഞ്ഞ ദിവസമായിരുന്നു നടന്‍ അലന്‍സിയറിന്റെ പരാമര്‍ശം വിവാദങ്ങളിലേയ്ക്ക് വഴിതെളിച്ചത്. ഇപ്പോഴിതാ നടന്‍ അലന്‍സിയറിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉമ തോമസ് എംഎല്‍എ. പരാമര്‍ശം വില കുറഞ്ഞതും സ്ത്രീയെ അപമാനിക്കുന്നതുമാണ്. പ്രതിമ കണ്ടാല്‍ പ്രലോഭനമെങ്കില്‍ സ്ത്രീയെ കണ്ടാല്‍ എന്ത് തോന്നുമെന്ന് ഉമാ തൊമസ് എംഎല്‍എ പറഞ്ഞു.

പുരസ്‌കാരമായി സ്ത്രീ പ്രതിമ നല്‍കി തന്നെ പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള പ്രതിമ നല്‍കണം. സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിനൊപ്പം 25000 രൂപ നല്‍കി അപമാനിക്കരുത്. നല്ല അവാര്‍ഡുകള്‍ മറ്റുള്ളവര്‍ക്ക് നല്‍കി സ്‌പെഷ്യല്‍ അവാര്‍ഡിന് സ്വര്‍ണം പൂശിയ പ്രതിമ നല്‍കണം തുടങ്ങിയ പരാമര്‍ശങ്ങളാണ് അലന്‍സിയര്‍ വേദിയില്‍ പറഞ്ഞത്.

Vijayasree Vijayasree :