മോദി അപ്പൂപ്പന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിന ആശംസകളെന്ന് ദേവനന്ദ; ഒപ്പം അഭിലാഷ് പിള്ളയും ജൂഡ് ആൻറണിയും

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 73–ാം ജന്മദിനമായിരുന്നു ഇന്നലെ. സംവിധായകൻ ജൂഡ് ആന്റണി, ടെലിവിഷൻ താരം ശശാങ്കൻ, ചലചിത്ര താരം അനു, ‌തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ചലച്ചിത്ര ബാലതാരം ദേവനന്ദ എന്നിവരുൾപ്പെടെ ആശംസ അറിയിച്ചിരുന്നു

പ്രധാനമന്ത്രിക്ക് ആശംസകൾ നേരുന്നതായും ഈശ്വരൻ അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നൽകട്ടെയെന്നും ജൂഡ് ആന്റണി പറഞ്ഞു.

സെപ്റ്റംബർ 17ന് ജന്മദിനം ആഘോഷിക്കുന്ന ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്പൂപ്പന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിന ആശംസകൾ. ഒപ്പം ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കുന്നു’’– ദേവനന്ദ പറഞ്ഞു.

പിറന്നാൾ ആശംസകളും ആയുരോഗ്യസൗഖ്യവും നേരുന്നതായി ശശാങ്കൻ പറഞ്ഞു. ഭാരതത്തിന്റെ നെടുംതൂണായ മോദിജിക്ക് ജന്മദിനാശംസ നേരുന്നെന്ന് അനു പറഞ്ഞു. പ്രധാനമന്ത്രിയുടെ മുന്നോട്ടുള്ള യാത്രയിൽ, ഭാരത്തെ നയിക്കാനുള്ള യാത്രയിൽ ആരോഗ്യവും ആയുസ്സും ലഭിക്കട്ടെയെന്ന് അഭിലാഷ് പിള്ള ആശംസിച്ചു. ഇവരുടെ ആശംസാ സന്ദേശത്തിന്റെ വിഡിയോ ബിജെപി ഫെയ്സ്ബുക്കിൽ പങ്കുവച്ചു.

Noora T Noora T :