സൂര്യ എത്രയും വേഗം അത് തുടങ്ങണം; അഭ്യർത്ഥിച്ച് പ്രേക്ഷകർ, എല്ലാം അറിയണം.. ആ നിമിഷം ഉടൻ?കണ്ണുംനട്ട് ആരാധകർ

ഐശ്വര്യ റായുടെ മേക്കോവർ നടത്തി സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരെ സ്വന്തമാക്കിയ താരാമായിരുന്നു സൂര്യ. ആദ്യത്തെ വനിത ഡിജെ, അഭിനയത്രി തുടങ്ങി നിരവധി മേഖലകളിൽ കഴിവ് തെളിയിച്ചെങ്കിലും ബിഗ് ബോസ്സ് മലയാളം സീസൺ 3 യിൽ മത്സരിക്കാൻ എത്തിയതോടെയാണ് സൂര്യ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്. വേണമെങ്കിൽ മണിക്കുട്ടനോടുളള ഇഷ്ടം സൂര്യ തുറന്നുപറഞ്ഞതിന് പിന്നാലെയാണ് സൂര്യയെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയതെന്ന് പറയാം

ഐശ്വര്യ റായിയെ പോലും ഞെട്ടിക്കുന്ന മേക്കോവറുമായിട്ടായിരുന്നു സൂര്യ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. മുൻപ് പലരും ഐശ്വര്യ റായിയെ പോലെ എത്തിയിട്ടുണ്ടെങ്കിലും സൂര്യയുടെ അത്ര ചേർച്ച തോന്നിയിരുന്നില്ലെന്നായിരുന്നു ആരാധകർ പറഞ്ഞത് . ഐശ്വര്യ റായുടെ യന്തിരൻ ചിത്രത്തിലെ ലുക്കിലും സൂര്യ പ്രത്യക്ഷപ്പെട്ടിരുന്നു. ഒറ്റ നോട്ടത്തിൽ കണ്ടാൽ തിരിച്ചറിയാൻ കഴിയാത്തവിധമാണ് സൂര്യയുടെ മേക്കോവർ.

പ്രായമായവരെ സംരക്ഷിക്കാൻ ഒരു വീട് വേണമെന്ന ആഗ്രഹത്തോടെ ബിഗ് ബോസ്സിൽ എത്തിയ സൂര്യ നീണ്ട തൊണ്ണൂറ്റി ഒന്നാമത്തെ ദിവസത്തിന് ശേഷമാണ് താരം വീടിന് പുറത്തേക്ക് പോയത്. ബിഗ് ബോസ്സിൽ നിന്നും പുറത്ത് ഇറങ്ങിയതിന് ശേഷം നിരവധി ആരാധകരെയാണ് സൂര്യ നേടിയെടുത്തത്

എന്നാൽ ഇപ്പോൾ ഇതാ സൂര്യയോട് ഒരു അഭ്യർത്ഥനയുമായിട്ടാണ് ആരാധകർ എത്തിയത്. സൂര്യ ചേച്ചി ഒരു യൂട്യൂബ് ചാനൽ തുടങ്ങണമെന്നാണ് ആരാധകർ ആവിശ്യപെടുന്നത്. ഞങ്ങൾക്ക് ചേച്ചിയുടെ വിശേഷങ്ങൾ അറിയണം, പൊന്നപ്പന്റെ വിശേഷങ്ങൾ അറിയണം , ചേച്ചിയുടെ ഡാൻസ് കാണണം… we all are waiting, ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാൽ ചേച്ചിയെ ഞങ്ങൾക്ക് എന്നും കാണാം സാധിക്കുമെല്ലോ… എത്രയും പെട്ടെന്ന് ഒരു ചാനൽ തുടങ്ങൂ.. പ്ലീസ് തുടങ്ങിയ കമന്റുകളാണ് ആരാധകർ കുറിക്കുന്നത്എത്രയും പെട്ടെന്ന് സൂര്യ ചാനൽ തുടങ്ങുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ

ഇതിനിടയിൽ സൂര്യയുടെ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. കുഞ്ഞപ്പ എന്ന് പേരിട്ടിരിക്കുന്ന തന്റെ വളർത്ത് പൂച്ചയോട് സൂര്യ സംസാരിക്കുന്ന വീഡിയോയായിരുന്നു. കുഞ്ഞപ്പ എന്ന് വിളിക്കുമ്പോൾ സ്നേഹത്തോടുള്ള ഒരു മൂളൽ മാത്രമേ പൂച്ച നൽകുന്നുള്ളു….. സൂര്യയെ ഇത്രയും നാൾ കാണാൻ സാധിക്കാത്തതിലെ പരിഭവമായിരിക്കാം ഒരു പക്ഷെ ആ മൂളലിലെ കാരണം…… ക്യൂട്ട് കുഞ്ഞപ്പൻ, ഞങ്ങളെ സൂര്യയെ ചേച്ചിയെ സങ്കടപ്പെടുത്താതെ മിണ്ടൂ കുഞ്ഞപ്പ തുടങ്ങിയ കമന്റുകളും ആരാധകർ കുറിച്ചിരുന്നു

എന്നാൽ സൈബർ ഇടങ്ങളിൽ നിന്ന് സൂര്യ ഇപ്പോൾ ചെറിയ ഇടവേള എടുക്കുത്തിരിക്കുകയാണ്. സൂര്യ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് . ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് ഇക്കാര്യം പങ്കവെച്ചിരിക്കുന്നത്. ‘ആരോഗ്യ പ്രശ്നങ്ങൾ കാരണം ഇവിടെ നിന്നും കുറച്ചു ദിവസത്തേക്ക് വിട്ടു നിൽക്കുന്നു. പിന്നീട് കാണാം എന്നായിരുന്നു സൂര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

അതോടൊപ്പം തന്നെ ബിഗ് ബോസിന് പിന്നാലെ സൂര്യ സിനിമയിലേക്കെന് നിന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ ആ വാർത്ത ശരി വെച്ച് സൂര്യ രംഗത്ത് എത്തുകയുണ്ടായി. ‘തമിഴില്‍ ഒരു സിനിമയുടെ സ്‌ക്രീപ്റ്റ് ചെയ്യുന്നുണ്ട്. അതാണ് അടുത്ത പ്രോജക്ട്. ബിഗ് ബോസില്‍ കയറുന്നത് കൊണ്ട് തത്കാലത്തേക്ക് മാറ്റി വെച്ചിരിക്കുകയായിരുന്നു. കൊവിഡ് വിഷയങ്ങള്‍ മാറിയാല്‍ ഉടന്‍ തന്നെ ഞാനത് തുടങ്ങും. സ്‌ക്രീപ്റ്റ് മാത്രമല്ല, സിനിമയിലെ പ്രധാന നായികമാരില്‍ ഒരാളെ അവതരിപ്പിക്കുന്നതും ഞാനാണ്. ആദ്യം തമിഴില്‍ മാത്രം ഒരുക്കാനാണ് ഇരുന്നത്. ഇപ്പോള്‍ തമിഴ്, തെലുങ്ക്, കന്നഡ എന്ന രീതിയിലാണ് േപാകുന്നത്. നറുമുഖി എന്നാണ് സിനിമയുടെ പേര്. ഷീല കുര്യന്‍ ആണ് നിര്‍മാതാവ്. ഈ സിനിമയുടെ ഫോട്ടോഷൂട്ട് ഉടനെ ഉണ്ടാവുമെന്നും താന്‍ അതിന്റെ തിരക്കിലായിരിക്കുമെന്നും സൂര്യ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറയുകയുണ്ടായി

Noora T Noora T :