ബിഗ് ബോസ്സിൽ തുടക്കം മുതല്‍ തന്നെ പരസ്പരം അടിയുണ്ടാക്കിയും മത്സരിച്ചും നിന്ന രണ്ട് മത്സരാർത്ഥികളായിരുന്നു റോബിനും ജാസ്മിനും. നേരത്തെ, ജാസ്മിനുമായി ബിഗ് ബോസ് വീട്ടില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും തനിക്ക് ജാസ്മിനുമായി യാതൊരു വ്യക്തി വൈരാഗ്യവും ഇല്ലെന്നും തനിക്ക് ഏറ്റവും പ്രിയപ്പെട്ട മത്സരാര്‍ഥികളില്‍ ഒരാളാണ് ജാസ്മിനെന്നുമായിരുന്നു പുറത്ത് എത്തിയ ശേഷം റോബിൻ പറഞ്ഞത്
ഇപ്പോഴിതാ ഷോയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ജാസ്മിന്‍ തന്റെ അനുഭവങ്ങള്‍ പങ്കിടുകയാണ്. ബിഗ് ബോസിനെക്കുറിച്ചും അവിടത്തെ മത്സരാര്‍ത്ഥികളെക്കുറിച്ചും പിന്നെ തന്റെ പ്രിയപ്പെട്ടവരെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് ജാസ്മിന്‍. ഒരു അഭിമുഖത്തിലാണ് ജാസ്മിന്റെ തുറന്ന് പറച്ചിൽ
ജാസ്മിന്റെ വാക്കുകളില്‍നിന്നും
ബിഗ് ബോസിലേക്ക് വേണം എന്ന് വിചാരിച്ച് തന്നെ പോയതായിരുന്നു. കുറേ പ്രതീക്ഷകളുമായാണ് കേറിച്ചെന്നത്. ജീവിതത്തില്‍ ഇന്നേവരെ കാണാത്ത ആളുകളെയാണ് അവിടെച്ചെന്നപ്പോള്‍ കണ്ടത്. ഞാന്‍ വളരെ ചെറിയൊരു സമൂഹത്തിനിടയില്‍ ജീവിച്ചിരുന്നയാളായിരുന്നു. ഒരു ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുകയാണെങ്കില്‍ കുറച്ച് ഉള്‍വലിഞ്ഞു നില്‍ക്കുന്ന ആളായിരുന്നു ഞാന്‍. ആദ്യത്തെ ദിവസങ്ങള്‍ എനിക്കു ബുദ്ധിമുട്ടായിരുന്നുവെങ്കിലും പിന്നീട് ഞാന്‍ സെറ്റായി. ബിഗ് ബോസിനെക്കുറിച്ച് വലിയ റിസര്‍ച്ചൊന്നും ഞാന്‍ നടത്തിയിരുന്നില്ല. മുന്‍പുള്ള സീസണിലെ ആകെ പത്ത് എപ്പിസോഡുകള്‍ മാത്രമാണ് കണ്ടത്. ഇതൊരു റിയാലിറ്റി ഷോയാണ് എന്ന് എനിക്കറിയാം. കുറച്ച് ആളുകളുടെ കൂടെ നൂറ് ദിവസം ജീവിക്കണം, അതിനിടയില്‍ ഗെയിമും മറ്റു കാര്യങ്ങളുമൊക്കെ കാണുമെന്നും അറിയാമായിരുന്നു. പക്ഷെ, ഇതില്‍ മൈന്‍ഡ് ഗെയിം കൂടിയുണ്ടെന്ന തിരിച്ചറിവ് അവിടെച്ചെന്നാണ് കിട്ടിയത്. പലതരം സ്വഭാവമുള്ള ആളുകളുടെ കൂടെ നില്‍ക്കുമ്പോള്‍ നമ്മള്‍ കുറേ പ്രതിസന്ധികളെ നേരിടേണ്ടിവരുമല്ലോ. അതെല്ലാം കൂടിയുള്ളതാണ് ബിഗ് ബോസ്. വീടിനുള്ളിലെത്തിയ ശേഷമാണ് ഞാന്‍ സ്ട്രാറ്റജി എന്താണെന്ന് മനസ്സിലായത്.
ഞാന്‍ ഹൗസിനുള്ളിലും വെളിയിലും ഇങ്ങനെ തന്നെയാണ്. റിയലായി ഇരിക്കാനാണ് താത്പര്യം. എന്നെ ഈ ഷോയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ അതിനൊരു കാരണമുണ്ടാകാം. ഞാനുള്‍പ്പെടുന്ന ഒരു കമ്മ്യൂണിറ്റിയെ കൂടി പ്രതിനിധീകരിച്ചാണ് അവിടെ ചെന്നത് എന്ന ബോധ്യം എനിക്കുണ്ടായിരുന്നു. പുറത്തിറങ്ങിയ ശേഷം ഇപ്പോള്‍ ആളുകള്‍ എന്നെ തിരിച്ചറിയുന്നുണ്ട്. പലരും ജാസ്മിന്‍ എന്നല്ല ജാസ്മിന്‍ എം. മൂസ എന്ന മുഴുവന്‍ പേര് തന്നെ എന്നെ വിളിക്കുന്നുണ്ട്.’ ഹൗസില്‍ ഒപ്പമുണ്ടായിരുന്ന മറ്റ് മത്സരാര്‍ത്ഥികളെക്കുറിച്ചും ജാസ്മിന്‍ വാചാലയായി. അപര്‍ണ്ണയെ തനിക്ക് വലിയ ഇഷ്ടമായിരുന്നു എന്ന് പറയുകയാണ് ജാസ്മിന്‍. ‘അപര്‍ണ്ണ വളരെ സ്വീറ്റ് ആയിട്ടുള്ള വ്യക്തിയായാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവളോടുള്ള എന്റെ സമീപനം എല്ലാവര്‍ക്കും അറിയാം. അവളോട് എനിക്ക് ക്രഷ് തോന്നിയിട്ടുണ്ട്. അത് ഞാന്‍ വെളിപ്പെടുത്തിയിട്ടുള്ളതുമാണ്. അപര്‍ണ്ണയുടെ ഒപ്പം ഇരിക്കുന്നത് കുറച്ച് ശാന്തത തരുന്ന കാര്യമാണ്. പോസിറ്റിവിറ്റി കാത്തു സൂക്ഷിക്കുന്നയാളാണ് അപര്‍ണ്ണ.
വളരെ ജെനുവിനാണ് അപര്‍ണ്ണ. എനിക്ക് ഈ ഷോയില്‍ വരുന്നതിന് മുന്‍പ് തന്നെ അപര്‍ണ്ണയെ അറിയാം. ബിഗ് ബോസ് ഹൗസിലേക്ക് വരുന്നതിന് മുമ്പ് അവളോട് എനിക്ക് ക്രഷ് ഉണ്ടെന്ന് തുറന്നുപറഞ്ഞിരുന്നു. ജീവിതത്തിലൊരിക്കലും അവളെ നേരില്‍ കാണില്ലല്ലോ എന്ന ധൈര്യത്തിലാണ് അന്ന് അവളോട് ഇഷ്ടം പറയുന്നത്. പക്ഷെ പിന്നീട് ഞാന്‍ ഹൗസിലെത്തിയ ശേഷമാണ് അപര്‍ണ്ണയെ കാണുന്നത്. അന്ന് കണ്ടപ്പോള്‍ എനിക്ക് വലിയ ചമ്മലായിരുന്നു. ഈ ഷോയില്‍ വന്നില്ലായിരുന്നുവെങ്കില്‍ അപര്‍ണ്ണയെപ്പോലെ നല്ല മനസ്സുള്ള ഒരാളെ കാണാന്‍ കഴിയില്ലായിരുന്നു. പുറത്തിറങ്ങിയ ശേഷം ഞങ്ങളെല്ലാം കണ്ടിരുന്നു. നവീന്‍ ചേട്ടന്‍, നിമിഷ, ഡെയ്‌സി,അപര്‍ണ്ണ എല്ലാവരുമായും ഒന്നിച്ചു കണ്ടിരുന്നു. അഖിലിനെക്കുറിച്ച് എനിക്ക് നല്ല അഭിപ്രായമാണ്. അഖില്‍ റിയലായി നില്‍ക്കുന്ന ഒരു മത്സരാര്‍ത്ഥിയാണ്. 99 ശതമാനവും അഖിലായി തന്നെയാണ് ഹൗസില്‍ നില്‍ക്കുന്നത്. അഖിലിന് ഉമ്മ കൊടുത്തത് നല്ല കാര്യമായിട്ടാണ് ഞാന്‍ കണ്ടത്. ഇതിനിടയില്‍ കൂട്ടുകാരി മോണിക്കയെക്കുറിച്ചും ജാസ്മിന്‍ തുറന്നുപറഞ്ഞു. മോണിക്കയും ഞാനും ഒരേ വേവ് ലെങ്തില്‍ ഉള്ളവരാണ്. ഞങ്ങള്‍ ഒരേപോലെയാണ് ചിന്തിക്കുന്നത്. വളരെ ഓപ്പണും അതുപോലെ കൂളുമാണ് പല കാര്യങ്ങളിലും.
പുറത്തുവന്ന ശേഷം റോബിനെ ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല. റോബിനെ കണ്ടാല്‍ ആദ്യം പറയുന്നത്, എടാ കള്ളപ്പന്നീ…നീയെന്റെ തന്തയ്ക്ക് വിളിച്ചത് അവര്‍ കാണിച്ചല്ലോ, നിന്റെ തന്തയ്ക്ക് വിളിച്ചത് കാണിച്ചില്ലല്ലോ എന്നോ മറ്റോ ആയിരിക്കും. അല്ലാതെ സീരിയസായി സംസാരിക്കുമോ എന്നറിയില്ല.’ മാമനോടൊന്നും തോന്നല്ലേ മക്കളേ എന്ന സിനിമാസ്‌റ്റൈല്‍ ഡയലോഗാണ് റോബിന്റെ ആരാധകരോട് ജാസ്മിന് പറയാനുള്ളത്. ‘റോബിന്‍ തോന്നുന്ന സമയത്ത് റിയലും ഫേക്കുമായി മാറാറുണ്ട്. വളരെ കണ്ണിങ്ങായിരുന്നു. അവിടെ ചെയ്ത പല കാര്യങ്ങളും കുറേക്കൂടി നല്ല രീതിയില്‍ റോബിന് ചെയ്യാമായിരുന്നു. ഞാന്‍ ആര് തെണ്ടിത്തരം കാണിച്ചാലും അതില്‍ ഇടപെടും. റോബിനാണ് കൂടുതല്‍ തെണ്ടിത്തരം കാണിച്ചത്, അതുകൊണ്ട് റോബിനോട് വഴക്കുണ്ടാക്കി, അത്രമാത്രം.’ ജാസ്മിന്‍ എം.മൂസ വ്യക്തമാക്കുന്നു.