വീടിനകത്തെ കൊച്ചു ബി​ഗ് ബോസാണ് റോബിൻ, താൻ പുറത്താകുമെന്ന് പുള്ളി നേരത്തെ പ്രഖ്യാപിച്ചു, റോബിൻ കുറിച്ച്‍ മോഹൻലാലിനോട് ആ രഹസ്യം പൊട്ടിച്ച് സുചിത്ര; വാക്കുകൾ വൈറൽ

സംഭവ ബഹുലമായ എപ്പിസോഡുകൾക്കൊടുവിൽ ബിഗ് ബോസ്സ് വീട്ടിൽ നിന്നും ഒരു മത്സരാർത്ഥി കൂടി പുറത്തേക്ക് പോയിരിക്കുകയാണ്. 63 ദിവസത്തെ ബി​ഗ് ബോസ് ജീവിതത്തിൽ ആദ്യമായി എലിമിനേഷനിൽ എത്തിയ സുചിത്രയാണ് ഇന്നലെ പുറത്തായത്. മോഹൻലാലിനോട് ഡോ. റോബിനെ കുറിച്ച് സുചിത്ര പറഞ്ഞ കാര്യമാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

ബി​ഗ് ബോസിൽ നിന്നും പുറത്തായി മോഹൻലാലിന്റെ അടുത്തെത്തിയപ്പോഴായിരുന്നു സുചിത്ര റോബിനെ കുറിച്ച് പറഞ്ഞത്. ഓരോ മത്സരരാർത്ഥികളോടും യാത്ര പറഞ്ഞ സുചിത്ര റോബിനോടും സംസാരിച്ചിരുന്നു. വീടിനകത്തെ കൊച്ചു ബി​ഗ് ബോസാണ് റോബിനെന്നും താൻ പുറത്താകുമെന്ന് പുള്ളി നേരത്തെ പ്രഖ്യാപിച്ചിരുന്നുവെന്നും സുചിത്ര പറയുന്നു. നാണയ വേട്ട എന്ന വീക്കിലി ടാസ്ക്കിനിടയിൽ റിയാസുമായി റോബിൻ വഴക്കിട്ടിരുന്നു. വലിയ ബഹളമായിരുന്നു ആ സമയത്ത് ഷോയിൽ നടന്നത്. ഇതിനിടയിൽ വന്ന് കേറിയ സുചിത്രയോട് റോബിൻ പുറത്തുപോകുമെന്ന് പറഞ്ഞിരുന്നു. ഇതാണ് സുചിത്ര മോഹൻലാലിനോട് പറഞ്ഞത്.

അതേസമയം, ഷോയിൽ നിന്നും പുറത്തായതിൽ സന്തോഷമെന്നാണ് സുചിത്ര മോഹൻലാലിനോട് പറഞ്ഞത്. “ഒരുപാട് സന്തോഷം ലാലേട്ടാ. അച്ഛനെ കാണാൻ പറ്റുമല്ലോ. ഹൗസിനകത്ത് ഒരുപാട് നിരാശയിലായിരുന്നു ഞാൻ. ആരും കാണാതെ ഒളിച്ചൊക്കെ കരയുന്നുണ്ടായിരുന്നു. പക്ഷേ എല്ലാവരും കണ്ടുവെന്നും മനസ്സിലായി”, എന്നാണ് സുചിത്ര പറഞ്ഞത്. നോമിനേഷനിൽ വരണ്ടായിരുന്നുവെന്ന് തോന്നിയോ എന്നാണ് മോഹൻലാൽ അടുത്തതായി ചോദിച്ചത്. “ഇതുവരെയും ആരും എന്നെ നോമിനേറ്റ് ചെയ്യാതിരുന്നതാണ്. ഇല്ലായിരുന്നേൽ ഇതിന് മുമ്പെ എനിക്ക് വീട്ടിൽ പോകാമായിരുന്നു. വീട് മിസ്സായി തുടങ്ങിയപ്പോൾ തന്നെ എന്റെ കയ്യീന്ന് പോയെന്ന് മനസ്സിലായി”എന്നാണ് സുചിത്രയുടെ മറുപടി. ശേഷം 63 ദിവസത്തെ ഷോയിലെ സുചിത്രയുടെ ജീവിതം ബി​ഗ് ബോസ് കാണിക്കുകയും ചെയ്തു. ഇത്രയൊക്കെ ഞാന്‍ വഴക്കടിച്ചിട്ടുണ്ടോ എന്നാണ് ഏവി കണ്ട ശേഷം സുചിത്ര മോഹന്‍ലാലിനോട് ചോദിച്ചത്.

Noora T Noora T :