“ആളുകൾക്കു പെട്ടെന്നു മനസ്സിലാകാൻ വേണ്ടി ഒരു ഉദാഹരണമാണ് അന്ന് പറഞ്ഞത്”; ‘പൊരിച്ചമീൻ’ വിഷയം വിവാദമായപ്പോൾ അമ്മ പ്രതികരിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി റിമ കല്ലിങ്കൽ!

മലയാള സിനിമയുടെ മാറുന്ന മുഖത്തിന് കരണക്കാരിയായ നായികാ എന്ന് വിശേഷിപ്പിക്കാവുന്ന കുറച്ചു നായികമാരിൽ ഒരാളാണ് റിമാ കല്ലിങ്കൽ. സിനിമയിൽ പെട്ടന്ന് വന്നു വലിയ താരമായ നടിയല്ല റിമ, പകരം വളരെ സ്ട്രഗിൾ ചെയ്താണ് റിമ സിനിമയിൽ ചുവടുറപ്പിച്ചത്.

മലയാള സിനിമ നടിമാരുടെ സംഘടനയായ ഡബ്ല്യുസിസി യിലെ പ്രധാന അംഗം കൂടിയാണ് റിമ. റിമയുടെ തുറന്നു പറച്ചിലുകളും നിലപാടുകളും താരത്തിന് നിരവധി വിമർശകരെ സിനിമാമേഖലയിൽ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്.

ഒരിക്കൽ താരം പൊതുവേദിയിൽ വെച്ച് പൊരിച്ച മീനിനെക്കുറിച്ച് പറഞ്ഞത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു, തന്റെ ഫെമിനിസം തുടങ്ങുന്നത് ഒരു മീന്‍ വറുത്തതില്‍ നിന്നുമാണെന്ന് നടി റിമ പറഞ്ഞത്.

തന്റെ വീട്ടിൽ അമ്മയുടെ പക്കൽ നിന്നും ഒരിക്കൽ പൊരിച്ച മീൻ തനിക്ക് മാത്രം കിട്ടിയില്ല. എന്നാൽ, തന്റെ സഹോദരനും അച്ഛനും അമ്മ നൽകിയെന്നും അവിടെ നിന്നാണ് തന്റെ ഉള്ളിലെ ഫെമിനിസം വളർന്നതെന്നും താരം പറഞ്ഞിരുന്നു. ഇത് പിനീട് വലിയ രീതിയിൽ ചർച്ചയാവുകയും ട്രോളുകൾ ഉണ്ടാവുകയും ചെയ്യപ്പെട്ടു

തൻറെ വീട്ടിലെ ചുറ്റുപാടും ആയി ബന്ധപ്പെട്ട ഒരു ഉദാഹരണത്തിലൂടെ ആണ് താൻ ആ പൊരിച്ചമീൻ കഥ പറഞ്ഞതെന്നും, എന്നാൽ ഇപ്പോൾ ചർച്ചകളിലും ഈ വാക്ക് പലപ്പോഴും കടന്നു കൂടാറുണ്ടെന്നും താരം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അന്നത്തെ വിവാദം വീട്ടുകാരിൽ എത്രത്തോളം ഇമ്പാക്ട് ആണ് ഉണ്ടാക്കിയത് എന്ന കാര്യമാണ് താരം അഭിമുഖത്തിൽ തുറന്നു പറഞ്ഞത്.

“കുട്ടിക്കാലം മുതൽ എന്റെ വീട്ടിൽ കലഹിക്കാൻ ഉള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ആ തലത്തിൽ നിന്നുകൊണ്ടാണ് പൊരിച്ച മീനിനെക്കുറിച്ച് പൊതുവേദിയിൽ സംസാരിച്ചത്, ചേട്ടന് കൊടുത്ത മീനിനെ പകുതി എനിക്ക് കൂടി ഉള്ളതാണ് എന്ന് അവകാശ ബോധമായിരുന്നു ഞാൻ അവിടെ പറഞ്ഞത്.

അതു വിവാദമായപ്പോൾ അമ്മയ്ക്ക് വളരെ സങ്കടമായി. ആളുകൾക്കു പെട്ടെന്നു മനസ്സിലാകാൻ വേണ്ടി ഒരു ഉദാഹരണമാണ് അന്ന് പറഞ്ഞത്, പക്ഷേ അത് ഈ രീതിയിൽ വൈറൽ ആകുമെന്ന് ഞാനും വിചാരിച്ചില്ല, വേദനിച്ചത് എന്റെ വീട്ടുകാർക്ക് ആയിരുന്നു, പക്ഷേ അന്ന് കുട്ടികാലത്ത് എനിക്ക് എത്രമാത്രം വേദനയുണ്ടായി എന്ന് അവർ തിരിച്ചറിയുകയും ചെയ്തു, ഇപ്പോൾ അവർ അത് തിരുത്തുകയും ചെയ്തു” റിമ പറഞ്ഞു.

റിയാലിറ്റിഷോയിലൂടെയാണ് റിമ കല്ലിങ്കൽ അഭിനയലോകത്തേയ്ക്ക് കാലെടുത്തു വച്ചത്. 2008ലെ മിസ് കേരള മത്സരത്തിൽ പങ്കെടുത്ത് വിജയിയായി. തുടർന്ന് മലയാള സിനിമയിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു താരം.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 2009ൽ പുറത്തിറങ്ങിയ ‘ഋതു’ എന്ന ചിത്രത്തിലൂടെയാണ് റിമ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അതേ വർഷം തന്നെ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി. പിന്നീടങ്ങോട്ട് നിരവധി നല്ല ചിത്രങ്ങൾ താരത്തിന് ലഭിച്ചു. 2012ൽ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം റീമയെ തേടിയെത്തി. നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അവാർഡ് ലഭിച്ചത്.

തുടർന്ന് നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ റിമ, നടിയെന്ന നിലയിലും നിർമാതാവെന്ന നിലയിലും മലയാളത്തിൽ ഇന്ന് സജീവമായി നൽകുകയാണ്. സംവിധായകൻ ആഷിക് അബുവിന്റെ ഭാര്യ ആയതിനുശേഷം നിരവധി വിവാദങ്ങളിലും റിമ പെടാറുണ്ട്. പല സമകാലിക വിഷയങ്ങളിലും തുറന്നുപറച്ചിലുകൾ നടത്താറുള്ള താരത്തിന് നിരവധി വിമർശകരും നേരിടേണ്ടി വന്നിട്ടുണ്ട്.

about rima kallinkal

Safana Safu :