ശ്രുതിയും റിനോഷും നല്ല സുഹൃത്തുക്കൾ ആണ്, അവർ തമ്മിൽ ഉളള ബന്ധത്തിൽ ഇല്ലാത്ത അർത്ഥം കണ്ടു പിടിക്കുന്നവരോട് പുച്ഛം മാത്രം; ഒമർ ലുലു പറയുന്നു

ബിഗ് ബോസ്സിലെ സഹ മത്സരാര്‍ത്ഥി ശ്രുതിയും റിനോഷും തമ്മിലുള്ള സൗഹൃദം ഷോയിലെ ഹൈലൈറ്റുകളിലൊന്നാണ്. തങ്ങള്‍ക്കിടയിലുളളത് സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധമാണന്ന് ഇരുവരും പലപ്പോഴായി പറഞ്ഞിട്ടുണ്ട്. വീട്ടിൽ ശ്രുതി ഏറ്റവും കൂടുതൽ അടുപ്പം റിനോഷിനോടാണ്. പലപ്പോഴും ഹഗ്ഗ് ചെയ്യുന്നതും, ഉമ്മ വയ്ക്കുന്ന സീനുകളും ബിഗ് ബോസ് പ്രേമികൾ കണ്ടതുമാണ്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വിമർശനവും ഉയർന്നിരുന്നു

പരസ്‌പരം കെട്ടി പിടിക്കുന്നതും ചേർന്നിരിക്കുന്നതുമൊക്കെ തെറ്റായി കാണിച്ചു കൊണ്ടാണ് ചിലരുടെ കമന്റുകൾ. വിവാഹിതയായ ശ്രുതി ചെയ്യുന്നത് തെറ്റാണ് എന്ന രീതിയിലുള്ള അഭിപ്രായങ്ങളുമായാണ് ചിലർ രംഗത്ത് എത്തുന്നത്.

ഇപ്പോഴിതാ, ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഒമർ ലുലു. കഴിഞ്ഞ ആഴ്ച ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തായ ഒമർ ലുലു സോഷ്യൽ മീഡിയയിലൂടെയാണ്‌ ഇവരുടെ സൗഹൃദത്തെ കുറിച്ച് പറഞ്ഞ് കുറിപ്പ് പങ്കിട്ടത്. ശ്രുതിയും റിനോഷും തമ്മിലുള്ളത് സഹോദര ബന്ധമാണെന്നും അതിന് മറ്റൊരു അർത്ഥം കൊടുക്കുന്നവരോട് പുച്ഛം മാത്രമാണെന്നുമാണ് ഒമർ ലുലു പറഞ്ഞത്.

ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ആയിരുന്നു;

‘ശ്രുതിയും റിനോഷും നല്ല സുഹൃത്തുക്കൾ ആണ്, കസ്സിൻ ബ്രദർ സിസ്റ്റർ റിലേഷൻ ആണ് ബിഗ്ബോസ്സ് ഹൗസിൽ എനിക്ക് ഫീൽ ചെയ്തത്. അവർ തമ്മിൽ ഉളള ബന്ധത്തിൽ ഇല്ലാത്ത അർത്ഥം കണ്ടു പിടിക്കുന്നവരോട് പുച്ഛം മാത്രം,’ അദ്ദേഹം കുറിച്ചു. നേരത്തെ നടൻ മനോജ് കുമാർ അടക്കം ഇവരുടെ ബന്ധത്തെ അധിക്ഷേപിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ വീട്ടിൽ നിന്ന് ഇതുവരെ പുറത്തിറങ്ങിയ മത്സരാർത്ഥികളൊക്കെ ഇവർക്കിടയിൽ സഹോദര ബന്ധം തന്നെയാണെന്നാണ് പറഞ്ഞത്.

അതിനിടെ മറ്റൊരു അഭിമുഖത്തിൽ റിനോഷിന്റെ സുഹൃത്ത് ഈ പ്രചാരണങ്ങൾക്കെതിരെ സംസാരിക്കുകയുണ്ടായി. ശ്രുതിയുമായിട്ടുള്ളത് നല്ല സൗഹൃദം മാത്രമാണ്. അത് കാണുമ്പോൾ തന്നെ അറിയാൻ പറ്റും. ഞാൻ ചില കമന്റുകളൊക്കെ കണ്ടു ശ്രുതിയുടെ കല്യാണം കഴിഞ്ഞതല്ലേ. ഇങ്ങനെയൊക്കെ ചെയ്യാമോ എന്നൊക്കെ.

അതൊക്കെ മലയാളികളുടെ സദാചാരബോധം എന്നല്ലാതെ ഒന്നും പറയാനില്ല. ഒരു ആണും പെണ്ണും വർത്തമാനം പറയുമ്പോൾ തന്നെ, അല്ലെങ്കിൽ അവർ ഒന്ന് കെട്ടിപിടിച്ചെന്ന് കരുതി അന്നേരം തന്നെ അവർ ലവ് ആണെന്ന് അല്ല അതിനർത്ഥം,; എന്നായിരുന്നു സുഹൃത്ത് പ്രതികരിച്ചത്.

Noora T Noora T :