റോബിന് അപകടം നടന്നത് നന്നായി എന്നൊക്കെയാണ് അവര്‍ പറയുന്നത്… അത് തെണ്ടിത്തരമാണ്, ഒരാള്‍ക്ക് ഒരു അപകടം ഉണ്ടാവുമ്പോള്‍ അതില്‍ സന്തോഷിക്കരുത്, ബിഗ് ബോസിനകത്ത് നടന്ന സംഭവങ്ങളുമായി ബന്ധിപ്പിച്ച് അത് നന്നായെന്ന് പറയരുത്; കലി തുള്ളി ജാസ്മിൻ; പറഞ്ഞത് കേട്ടോ?

കഴിഞ്ഞ ദിവസം ആയിരുന്നു ബിഗ് ബോസ് താരം റോബിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. കാർ റോഡിൽ നിന്ന് തെന്നിമാറി കല്ലിൽ തട്ടി നിൽക്കുകയായിരുന്നു. അപകടം കുറച്ച് ഗുരുതരമായിരുന്നെങ്കിലും പരുക്കുകൾ ഒന്നുമില്ലാതെ റോബിൻ രക്ഷപ്പെടുകയായിരുന്നു. തൊടുപുഴയിൽ ഒരു ഉദ്ഘാടനത്തിനായി പോകും വഴിയാണ് അപകടമുണ്ടായത്. ഇതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

റോബിന്‍ അപകടത്തില്‍പ്പെട്ട വിവരം അറിഞ്ഞ് സന്തോഷിക്കുന്നവരുണ്ടെന്ന് പറയുകയാണ് ജാസ്മിന്‍. ഇത്തരം സന്തോഷം പങ്കുവെച്ച് തനിക്ക് മെസേജ് അയക്കുന്നവര്‍ക്കെതിരെ താക്കീതുമായി എത്തിയിരിക്കുകയാണ് ജാസ്മിൻ.

‘റോബിന് ഒരു അപകടം സംഭവിച്ചതിനെ പറ്റി നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമെന്ന് വിചാരിക്കുന്നു. അദ്ദേഹം സുഖമായിരിക്കുന്നു. റോബിനുമായി സംസാരിച്ചു. കുഴപ്പമൊന്നുമില്ല. ഈയൊരു അപകടത്തിന് ശേഷം എന്റെ ഇന്‍ബോക്‌സില്‍ ഒരുപാട് മെസേജുകള്‍ വരുന്നുണ്ട്. വളരെ മോശമായിട്ടാണ് പലരും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്. എങ്ങനെയാണ് ആളുകള്‍ക്ക് ഇങ്ങനെ കാര്യങ്ങള്‍ നോക്കി കാണാന്‍ സാധിക്കുന്നതെന്ന് ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ ജാസ്മിന്‍ ചോദിക്കുന്നു.

റോബിന് അപകടം നടന്നത് നന്നായി എന്നൊക്കെയാണ് അവര്‍ പറയുന്നത്. അത് തെണ്ടിത്തരമാണ്. അടിസ്ഥാനപരമായി ഞാനും റോബിനും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അത് ബിഗ് ബോസിനകത്തും പുറത്തും അങ്ങനെയാണ്. പക്ഷേ ഒരാള്‍ക്ക് ഒരു അപകടം ഉണ്ടാവുമ്പോള്‍ അതില്‍ സന്തോഷിക്കരുത്. ബിഗ് ബോസിനകത്ത് നടന്ന സംഭവങ്ങളുമായി ബന്ധിപ്പിച്ച് അത് നന്നായെന്ന് പറയരുത്.

റോബിനെ വിളിച്ചിരുന്നെങ്കിലും നേരിട്ട് സംസാരിക്കാന്‍ സാധിച്ചില്ല. അദ്ദേഹം തിരക്കിലായിരുന്നു. എങ്കിലും സുഹൃത്തുക്കള്‍ മുഖേനെ അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിച്ചു. ആര്‍ക്ക് എന്ത് പറ്റിയാലും അത് അപകടമോ മറ്റ് അസുഖങ്ങളോ ആയാലും മനസിലുള്ള ഇഷ്ടക്കേട് വെച്ച് അത് നന്നായെന്ന് പറയാന്‍ പാടില്ല. അത് നല്ല കാര്യമല്ല. അത് വെച്ചിട്ടും ആളുകള്‍ ട്രോള്‍ ഉണ്ടാക്കുകയാണ്.

ഒരാള്‍ അപകടത്തില്‍പ്പെടുക എന്ന് പറയുന്നത് തന്നെ ഏറ്റവും മോശമായ കാര്യമാണ്. അത്തരം മെസേജുകളുമായി എന്റെ ഇന്‍ബോക്‌സിലേക്ക് വരേണ്ടതില്ല. ആരോഗ്യപരമായി റോബിന്‍ സുഖമായിരിക്കുന്നു എന്നാണ് അറിയാന്‍ പറ്റിയത്. സീരിയസായി ഒന്നും ഉണ്ടാവാതെ ഇരിക്കട്ടേ. എന്നും ജാസ്മിന്‍ ആശംസിക്കുന്നു.

Noora T Noora T :