ബന്ധങ്ങളുടെ പുറത്ത് കഥ പോലും കേൾക്കാതെയാണ് പല സിനിമകളിലും അഭിനയിച്ചത് ; കൂടുതൽ സെലക്ടീവ് ആകേണ്ട സമയമായി ; സൗബിൻ ഷാഹിർ പറയുന്നു!

സഹ സംവിധായകനായി സിനിമയിലേക്ക് കടന്നുവന്ന താരമാണ് സൗബിൻ ഷാഹിർ .ഫാസില്‍, സിദ്ധിഖ് എന്നിവരോടൊപ്പം അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ക്രിസ്പ്പിന്‍ എന്ന കഥാപാത്രം സൗബിനെ പ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തനാക്കി.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ നേരിടുന്ന ട്രേളുകളെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സൗബിൻ ഷാഹിർ. വിമർശനങ്ങളെ ഗുണപരമായി ഉൾക്കൊണ്ട് മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് ട്രൂകോപ്പി തിങ്കിന് നൽകിയ അഭിമുഖത്തിലാണ് നടൻ പറഞ്ഞത്. സിനിമകൾ തിരഞ്ഞെടുക്കേണ്ട കാര്യത്തിൽ കൂടുതൽ സെലക്ടീവ് ആകേണ്ട സമയമായി. ബന്ധങ്ങളുടെ പുറത്ത് കഥ പോലും കേൾക്കാതെയാണ് പല ചിത്രങ്ങളിലും അഭിനയിച്ചതെന്നും മർശനങ്ങളെ ഗുണപരമായി ഉൾക്കൊണ്ട് മുന്നോട്ടുപോകാനാണ് ഇനി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

അഭിനയത്തിൽ തുടക്കക്കാരനായതു കൊണ്ട് സെലക്ടീവ് ആവേണ്ട അവസ്ഥയിലേക്ക് എത്തിയിരുന്നില്ല. സുഹൃത്തുക്കളുടെ സിനിമകളിൽ അഭിനയിക്കുമ്പോൾ കൂടുതൽ സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാൽ അഭിപ്രായങ്ങൾ പറയാൻ പറ്റാത്ത സംവിധായകരുടെ സിനിമകളിലാണ് വിമർശിക്കപ്പെടുന്ന റോളുകൾ ചെയ്യേണ്ടി വന്നതെന്നും സൗബിൻ പറഞ്ഞു. 17-ാം വയസ്സു മുതൽക്കേ അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ ഉള്ളയാളാണ് ഞാൻ. അതുകൊണ്ട് കുറെയധികം പേർ സുഹൃത്തുക്കളായുണ്ട്.

ഗുരുസ്ഥാനത്തും ജ്യേഷ്ഠ സ്ഥാനത്തുമെല്ലാം നിൽക്കുന്ന നിരവധി പേരുണ്ട്. അവർ അവരുടെ പടത്തിലേക്ക് വിളിക്കുമ്പോൾ കഥ പൂർണമായി കേൾക്കാതെ തന്നെ പോകാറുണ്ട്. അവരുടെ അടുത്ത് നോ പറയുക എന്നത് വളരെയധികം ബുദ്ധിമുട്ടാണ്. തിരക്കാണ് എന്ന് അവരുടെ അടുത്ത് പറയാൻ കഴിയില്ല. കാരണം, ഞാൻ ഫ്രീ ആണെന്ന് അവർക്കും അറിയാം. ഏതായാലും ഇനി മുതൽ കഥ പൂർണമായി കേൾക്കാം, കാര്യങ്ങൾ പൂർണമായി മനസ്സിലാക്കാം. അങ്ങനെ സെലക്ടീവ് ആകാം എന്നാണ് കരുതുന്നതെന്നും സൗബിൻ പറഞ്ഞു.

കുറെ മോശം വേഷങ്ങളായപ്പോൾ അമൽ നീരദ് വരെ വഴക്കുപറഞ്ഞിട്ടുണ്ട്. എല്ലാത്തിലും കയറി പിടിക്കണ്ട, കുറച്ച് ബ്രേക്കെടുക്ക് എന്ന് സുഹൃത്തുക്കൾ ഉപദേശിക്കാറുണ്ട്. പക്ഷേ, അപ്പോഴും ചില ബന്ധങ്ങളോട് നമുക്ക് നോ പറയാൻ പറ്റാത്തത്. സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ അധികം ശ്രദ്ധിക്കാറില്ല. ഞാൻ കുറച്ചധികം സോഫ്റ്റ് ആയതുകൊണ്ട് ചിലപ്പോൾ അതെല്ലാം കണ്ടാൽ വിഷമം തോന്നും. വിമർശനങ്ങളിലെ നല്ല വശങ്ങൾ നോക്കും. വിമർശനങ്ങളെ ഉൾക്കൊണ്ടേണ്ട സമയമായി എന്നാണ് കരുതുന്നതെന്നും സൗബിൻ കൂട്ടിച്ചേർത്തു.’

AJILI ANNAJOHN :