ധന്യ പത്ത് ലക്ഷം എടുക്കാതിരുന്നതിൽ പലരും പരാതി പറഞ്ഞിരുന്നു…ആ പണവും സ്വീകരിച്ച് അവൾ വന്നിരുന്നെങ്കിൽ ഞാൻ ആദ്യം തല്ലുമായിരുന്നു… പണത്തിന് ആവശ്യമുണ്ട് എന്നത് സത്യമാണ്… പക്ഷെ; ധന്യയുടെ ഭർത്താവ് ജോൺ പറയുന്നു

ഇത്തവണത്തെ ബിഗ് ബോസ്സിൽ അ‍ഞ്ചാം സ്ഥാനമായിരുന്നു നടി ധന്യ മേരി വർഗീസിന് ലഭിച്ചത്. ധന്യയെന്ന മത്സരാർ‌ഥി വളരെ കുറച്ച് തവണ മാത്രമെ നോമിനേഷനിൽ വന്നിരുന്നുള്ളൂ. അതിന് കാരണം ധന്യയുടെ സേഫ് ​ഗെയിമാണെന്നാണ് പ്രേക്ഷകരിൽ ഭൂരിഭാ​ഗം പേരും മത്സരാർഥികളിൽ ചിലരും പറഞ്ഞിരുന്നത്. മൂന്ന് സ്ത്രീകളാണ് ഇത്തവണ ഫൈനൽ വരെ എത്തിയത്. ധന്യയും ലക്ഷ്മിപ്രിയയും ദിൽഷയുമായിരുന്നു അത്.

ടാസ്ക്കുകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള ധന്യ രണ്ട് തവണ ​ഹൗസിലെ ക്യാപ്റ്റനുമായിരുന്നു. ​ഗ്രാന്റ് ഫിനാലെയ്ക്ക് മുമ്പായി ഫൈനലിസ്റ്റുകൾക്ക് പത്ത് ലക്ഷം രൂപ ഓഫർ ചെയ്ത് ​ഗെയിമിൽ നിന്ന് സ്വയം പിന്മാറാനുള്ള അവസരം ബി​ഗ് ബോസ് നൽകിയിരുന്നു. പക്ഷെ ആരും അത് സ്വീകരിച്ചിരുന്നില്ല.

അന്ന് മുതൽ പലർക്കുമുള്ള സംശയമായിരുന്നു ധന്യ അത്ര വലിയ തുക കിട്ടിയിട്ടും എന്തുകൊണ്ട് സ്വീകരിച്ചില്ല എന്നത്. ഇപ്പോൾ ഹൗസിൽ നൂറി ദിവസം പൂർത്തിയാക്കി തിരികെ വന്ന ധന്യയെ കുറിച്ച് ഭർത്താവ് ജോൺ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

‘ഇവിടുന്ന് നൂറ് ദിവസം തികയ്ക്കുക എന്ന ലക്ഷ്യത്തടെയും സ്വപ്നത്തോടെയുമാണ് ധന്യ പോയത്. അവൾ ആ സ്വപ്നം സാക്ഷാത്കരിച്ചു. പത്ത് ലക്ഷം ഓഫർ ചെയ്തുള്ള ബി​ഗ് ബോസിന്റെ ടാസ്ക്ക് വന്നപ്പോൾ പലരും എന്നോട് ധന്യ പത്ത് ലക്ഷം എടുക്കാതിരുന്നതിൽ പരാതി പറഞ്ഞിരുന്നു.’

ആ പണവും സ്വീകരിച്ച് ധന്യ വന്നിരുന്നെങ്കിൽ ഞാൻ ആദ്യം തല്ലുമായിരുന്നു. പണത്തിന് ആവശ്യമുണ്ട് എന്നത് സത്യമാണ്. പക്ഷെ അതും എടുത്ത് മടങ്ങി വന്നിരുന്നെങ്കിൽ ​ഗ്രാന്റ് ഫിനാലെ സ്റ്റേജ് ധന്യയ്ക്ക് ലഭിക്കുമായിരുന്നില്ല.’ ‘ആ പണം സ്വീകരിക്കാതിരുന്നതുകൊണ്ട് പലരുടേയും സ്വപ്നമായ സ്റ്റേജിൽ ധന്യയ്ക്ക് നിൽക്കാൻ സാധിച്ചു. ഞങ്ങൾക്ക് പിആർ വർക്കുണ്ടായിരുന്നില്ല. ഞാനായിരുന്നു ഇവൾക്കുണ്ടായിരുന്ന ഒരേയൊരു പിആർ.’ ‘എവിക്ടായിപ്പോയ ഒറ്റ മത്സരാർഥിപോലും ധന്യയ്ക്ക് വേണ്ടി അകത്തും സംസാരിച്ചിട്ടില്ല പുറത്തും സംസാരിച്ചിട്ടില്ല. പക്ഷെ ധന്യയ്ക്ക് അഭിമാനിക്കാം അവൾക്ക് കിട്ടിയ വോട്ടുകളെല്ലാം അവൾക്ക് മാത്രം അവകാശപ്പെട്ടതാണെന്ന്.’

മറ്റൊരു മത്സരാർഥിയും അതെ കുറിച്ച് അവകാശപ്പെടാൻ. പത്ത് ലക്ഷം ​രൂപയുടെ മണി ടാസ്ക്ക് നടക്കുമ്പോൾ പലരിും യുട്യൂബിൽ വീഡിയോ ഇട്ടിരുന്നു ധന്യ പണം എടുത്ത് മത്സരത്തിൽ നിന്നും പിന്മാറിയെന്നത്. അങ്ങനെ ചില യുട്യൂബ് ചാനലുകൾ വാർത്തകളും ഫേക്ക് വീഡിയോകളും ഇട്ടതിനാൽ ധന്യയ്ക്ക് ലഭിക്കുന്ന വോട്ടിനേയും അത് ബാധിച്ചു. ധന്യയുെട പേര് വെച്ച് ഇത്തരം ഫേക്ക് വാർത്തകൾ ഉണ്ടാക്കി പണമുണ്ടാക്കിയ ഒരുപാടുപേരുണ്ട് അവരോടെല്ലാം പുച്ഛം മാത്രമാണുള്ളത്.

‘ജാസ്മിന്റെ ഭാഷയിൽ പറഞ്ഞാൽ തെണ്ടിത്തരമാണ് അവർ ചെയ്തത്. ധന്യ നൂറ് ദിവസം തികച്ച് വന്നതിൽ എല്ലാവർക്കും സന്തോഷമാണ്. ധന്യയ്ക്ക് വേണ്ടി വീട്ടിലുണ്ടായിരുന്നവരിൽ ആരും ഒരിക്കൽ പോലും സംസാരിച്ചിട്ടില്ല’ ജോൺ പറഞ്ഞു.

Noora T Noora T :