അവളുടെ വ്യക്തിത്വത്തിൽ നിന്നുകൊണ്ട് ഉയർന്ന നിലവാരമുള്ള ഗെയിം കളിച്ചു…മകൾ എപ്പോഴും ലക്ഷ്മിയുടെ ചിത്രം ചുംബിക്കും. അമ്മയുടെ ഫോട്ടോ കെട്ടിപിടിച്ചാണ് മാതു ഉറങ്ങുന്നത് പോലും! പിആർ പ്രചാരണങ്ങൾ വളരെ സജീവമായതിനാൽ വോട്ടുകൾ വഴിമാറി പോകുന്നുണ്ടെന്ന് ലക്ഷിപ്രിയയുടെ ഭർത്താവ്

ആറുപേരാണ് നിലവിൽ ഇപ്പോൾ ബിഗ് ബോസ്സ് വീട്ടിലുള്ളത്. അവസാന റൗണ്ടിൽ പ്രേക്ഷക വിധിക്കായി കാത്തിരിക്കുന്നവർ ധന്യ മേരി വർ​ഗീസ്, സൂരജ്, ബ്ലെസ്ലി, ലക്ഷ്‍മി പ്രിയ, ദിൽഷാ പ്രസന്നൻ, റിയാസ് സലിം എന്നിവരാണ്. ഏഷ്യാനെറ്റിൽ ജൂലൈ മൂന്ന് ഞായറാഴ്‍ച രാത്രി ഏഴ് മണിമുതലാണ് സംപ്രേക്ഷണം ആരംഭിക്കുന്നത്. ഇപ്പോൾ ഫൈനലിസ്റ്റുകളിൽ ഒരാളയ ലക്ഷ്മിപ്രിയയെ കുറിച്ച് വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. ഇത്തവണത്തെ ഷോയിൽ ഏറ്റവ്വും ശക്തയായ മത്സരാർത്ഥിയായിരുന്നു ലക്ഷ്മിപ്രിയ.

ഇപ്പോൾ ലക്ഷ്മി പ്രിയയുടെ ഭർത്താവ് ജയേഷ് ഭാര്യയുടെ ബി​ഗ് ബോസ് യാത്രയെ കുറിച്ചുള്ള തന്റെ നിരീക്ഷണം പങ്കുവെച്ചിരിക്കുകയാണ്. ‘ഞാൻ അവളെയോർത്ത് അഭിമാനിക്കുന്നു. അവളിൽ ഇത്രയും ക്ഷമയുണ്ടെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.’

‘100 ദിവസത്തോളം വീട്ടിൽ ​ഗെയിം കളിച്ച് നിൽക്കുന്നത് ശരിക്കും ഒരു നേട്ടമാണ്. രണ്ടാഴ്ചയ്ക്ക് ശേഷം അവൾ തിരിച്ചുവരുമെന്നാണ് ഞാൻ കരുതിയത്. അവളോട് ഒരുപാട് സ്നേഹമുണ്ട്. മാത്രമല്ല അവൾ പിടിച്ചുനിന്നതിൽ എനിക്ക് അഭിമാനമുണ്ട്.’ അവളുടെ വ്യക്തിത്വത്തിൽ നിന്നുകൊണ്ട് ഉയർന്ന നിലവാരമുള്ള ഗെയിം കളിച്ചു. അവൾക്ക് അഭിനന്ദനങ്ങൾ ജയേഷ് പറഞ്ഞു. ലക്ഷ്‌മിയോട് ബി​ഗ് ബോസിൽ പങ്കെടുക്കാൻ നിർദേശിച്ചത് ഞാനായിരുന്നു.’ ‘അവസരം ഉപയോ​ഗപ്പെടുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. ഞങ്ങളുടെ മകളെ പരിപാലിക്കാമെന്ന് ഞാൻ ഉറപ്പ് നൽകി. 6 വയസുള്ള കുഞ്ഞിനെ ഒറ്റയ്ക്ക് പരിപാലിക്കുന്നത് വലിയ കാര്യമാണ്.’

‘മകൾ മാതു ലക്ഷ്മിയെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. എല്ലാ ദിവസവും അവൾ എന്നോട് അമ്മയെക്കുറിച്ച് ചോദിക്കാറുണ്ട്. ലക്ഷ്മി ഷൂട്ടിംഗിന് പുറത്താണെന്നാണ് ഞാൻ അവളോട് പറഞ്ഞിരിക്കുന്നത്.’ ‘മാതുവിന് അമ്മയെ കാണാൻ ഞാൻ ലൊക്കേഷനിൽ സിസിടിവി കാമറ വെച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞാണ് ആശ്വസിപ്പിച്ചിരിക്കുന്നത്. മകൾ എപ്പോഴും ലക്ഷ്മിയുടെ ചിത്രം ചുംബിക്കും. അമ്മയുടെ ഫോട്ടോ കെട്ടിപിടിച്ചാണ് മാതു ഉറങ്ങുന്നത് പോലും.’ ‘ഷോയിൽ നൽകിയ ടാസ്‌ക്കുകളിൽ എനിക്ക് മതിപ്പില്ല. വ്യക്തിത്വവും ചൈതന്യവും കൊണ്ട് ഗെയിം അതിജീവിക്കാൻ കഴിഞ്ഞ വ്യക്തിയായിരിക്കണം ഈ ഷോയിൽ കിരീടമണിയേണ്ടത്.’

സാമൂഹിക പ്രസക്തമായ വിഷയങ്ങളിൽ ഒരു സംവാദം, അവരുടെ ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള ഇടം തുടങ്ങിയ ​ഗെയിമിന്റെ ഭാ​ഗമായി വേണമെന്ന് തോന്നിയിരുന്നു. പരമാവധി വോട്ട് നേടുന്ന ഒരാളെ എങ്ങനെ വിജയിയായി പ്രഖ്യാപിക്കുന്നുവെന്നതിൽ എനിക്ക് യോജിപ്പില്ല.’ ശാരീരികമായ ഒരു ജോലിയിൽ പരാജയപ്പെടുന്നതോ പോയിന്റ് നേടാത്തതോ ഒരാളെ ദുർബലനായ മത്സരാർഥിയായി കണക്കാക്കാനുള്ള മാനദണ്ഡമാണോ?. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പിആർ പ്രചാരണങ്ങൾ വളരെ സജീവമായതിനാൽ വോട്ടുകൾ വഴിമാറി പോകുന്നുണ്ട്’ ജയേഷ് പറഞ്ഞു.

Noora T Noora T :