മറ്റൊരു മത്സരാർത്ഥിയെയും അയാളുടെ വീട്ടുകാരെയും ഇടിച്ചു താഴ്ത്തിയും തെറിവിളിച്ചും അല്ല നിങ്ങൾക്ക് ഇഷ്ടമുള്ള ആൾക്കാരെ പിന്തുണക്കേണ്ടത്,ഡോക്ടർ പുറത്തുപോയപ്പോൾ അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാമിൽ താൻ മെസ്സേജ് ഇട്ടിരുന്നു; നിർണ്ണായക വെളിപ്പെടുത്തൽ; തുറന്നടിച്ച് ബ്ലെസ്ലിയുടെ സഹോദരൻ

ബിഗ് ബോസ്സിലെ മത്സരാർത്ഥിയായ ബ്ലസ്സിയുടെ വീട്ടുകാരും ദിൽഷയുടേയും റോബിന്റെയും ഫാൻസുകാരും തമ്മിൽ ഏറ്റുമുട്ടിയിരിക്കുകയാണ് ഇപ്പോൾ.

കഴിഞ്ഞ ദിവസം ഹൈലൈറ്റ് മാളിൽ എത്തിയ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ആരാണ് ബിഗ് ബോസ് വിന്നർ എന്ന് ഉറക്കെ ചോദിച്ചു.അപ്പോൾ ബ്ലെസ്സിലി എന്നൊരാൾ മറുപടി പറയുകയും ചെയ്തു. ഇതിനെ റോബിനെ പരിഹസിച്ചു കൊണ്ടുള്ള വീഡിയോ ആക്കി ബ്ലെസ്സിലി ഫാൻസ് പുറത്തിറക്കിയിരുന്നു. ആ വീഡിയോ ബ്ലസിയുടെ സഹോദരി തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കുകയുണ്ടായി. എന്നാൽ ഇത് കണ്ട റോബിൻ ഫാൻസിന് അക്ഷരാർത്ഥത്തിൽ അവർക്ക് വിഷമം ആയി മാറി. റോബിന്റെ സഹോദരനും ഈ വീഡിയോ തന്നെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ടായിരുന്നു.

എന്നാൽ ഈ പ്രവർത്തിക്ക് അവരെ ചില പ്രത്യേകതരം ആൾക്കാരുടെ തെറി വിളി കേൾക്കേണ്ടി വന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതിനെതിരെ പ്രതികരിച്ച് ബ്ലസ്ലിയുടെ സഹോദരനും രംഗത്തുവന്നിരിക്കുന്നു.

ബ്ലെസ്ലിയുടെ സഹോദരൻ പറഞ്ഞത് ഇങ്ങനെയാണ്

താൻ വിമർശിച്ചത് ദിൽറോബ് ഫാൻസിനെ മൊത്തം അല്ല. അവരുടെ ഫാൻസിൽ ചില ആൾക്കാർ വളരെ അധികം ബ്ലൈൻഡ് ആയിട്ടാണ് പ്രതികരിക്കുന്നത്. ആ ചിലരെ മാത്രമാണ് താൻ വിമർശിച്ചത്.

ആ വീഡിയോ ഇട്ടത് കൊണ്ട് ഡോക്ടർ റോബിനെ ഡീഗ്രേഡ് ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ട് കമന്റ് ബോക്സിലും പ്രൈവറ്റ് മെസ്സേജിലും ഒക്കെ ആൾക്കാർ തെറി വിളിച്ചു. ദിൽ റോബ് ഫാൻസിലെ ചിലരാണ് കൂടുതലും തെറി വിളിച്ചത്. നിങ്ങൾക്ക് ഇഷ്ടമുള്ള ആൾക്കാരെ നിങ്ങൾ പ്രമോട്ട് ചെയ്യുക പിന്തുണയ്ക്കുക വിജയിക്കാൻ വേണ്ടുന്ന കാര്യങ്ങൾ ചെയ്യുക.

പക്ഷേ മറ്റൊരു മത്സരാർത്ഥിയെയും അയാളുടെ വീട്ടുകാരെയും ഇടിച്ചു താഴ്ത്തിയും തെറിവിളിച്ചും അല്ല നിങ്ങൾക്ക് ഇഷ്ടമുള്ള ആൾക്കാരെ പിന്തുണയ്ക്കേണ്ടുന്നത് എന്നാണ് ബ്ലെസ്സിയുടെ സഹോദരൻ തുറന്നടിച്ചത്. ഡോക്ടർ റോബിൻ രാധാകൃഷ്ണൻ പുറത്തുപോയപ്പോൾ അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാമിൽ താൻ മെസ്സേജ് ഇട്ടിരുന്നു. താങ്കൾ പോയതിൽ എനിക്ക് വിഷമമുണ്ട് എന്നും താങ്കൾ ഇപ്പോൾ പോകേണ്ട ആൾ അല്ലായിരുന്നു എന്നും താൻ മെസ്സേജിലൂടെ അറിയിച്ചിരുന്നു.

ഇതൊന്നും അറിയാതെയാണ് ഫാൻസ് ഞാൻ ഡോക്ടർ റോബിൻ രാധാകൃഷ്ണനെ മോശം പറയുന്നു എന്ന തരത്തിൽ കമന്റുകൾ പറയുന്നതും എന്നെയും കുടുംബത്തെയും ഒക്കെ തെറി വിളിക്കുന്നതും. വാട്സാപ്പ് ഗ്രൂപ്പുകളിലാണ് ഇത്തരത്തിലുള്ള മോശമായ കമന്റുകൾ വന്നത് ആ നമ്പറുകളുടെ സ്ക്രീൻഷോട്ട് അടക്കം കേസ് കൊടുത്തിരിക്കുകയാണെന്നും ബ്ലെസ്ലിയുടെ സഹോദരൻ പറഞ്ഞു.

Noora T Noora T :