എന്റെ വീട് സുരക്ഷിതമാണ്! ഇങ്ങോട്ട് വരാം;ടോവിനോയുടെ പോസ്റ്റ് വൈറൽ!

കേരളത്തിൽ എല്ലാവരും ആശങ്കയിലാണ് .കഴിഞ വർഷവും ഇതുപോലെ ഏവരും വളരെ പ്രേശ്നങ്ങളാണ് നേരിട്ടത്, മഴകനക്കുയാണ്. കാലവർഷക്കെടുതിയിൽ സംസ്ഥാനനത്തെ എട്ട് ജില്ലകളിൽ അതീവ ജാഗ്രത തുടരുകയാണ് . വടക്കൻ കേരളത്തിന്റെ പല ഭാഗങ്ങളും വെളളത്തിനടയിലാണ്. കഴിഞ്ഞ വർഷത്തെ പോലെ സർക്കാരും സന്നദ്ധ സംഘടനകളും ജനങ്ങളോടൊപ്പമുണ്ട്. ജനങ്ങൾക്ക് ബോധവൽക്കരിക്കുന്നതിനു വേണ്ടി സിനിമാ തരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിത ജനങ്ങൾക്ക് സഹായ ഹസ്തവുമായി നടൻ ടൊവിനോ തോമസ്.

കഴിഞ്ഞ പ്രളയകാലത്ത് പറഞ്ഞതുപോലെ തന്റെ വീട് സുരക്ഷിതമാണെന്നും ഇങ്ങോട്ട് വരാമെന്നും ടൊവിനോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ദുരുപയോഗം ചെയ്യില്ലെന്നാണ് പ്രതീക്ഷയെന്നും പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം ടൊവിനോ കുറിച്ചു. ‘എന്റെ വീട്ടിലേക്ക് പോരൂ എന്ന സന്ദേശം കാത്തുനിൽക്കാതെ വെള്ളം കയറാത്ത ഏത് വീട് കണ്ടാലും കയറിക്കൊള്ളൂ, മനുഷ്യരാരും നിങ്ങളെ ഇറക്കിവിടില്ല’ എന്നെഴുതിയ ചിത്രത്തിനൊപ്പമാണ് ടൊവിനോയുടെ കുറിപ്പ്. നമുക്ക് ഒന്നിച്ച് അതിജീവിക്കാം എന്ന ഹാഷ്ടാഗും എന്ന ചിത്രത്തിനോടൊപ്പമാണ് ടൊവിനോ കുറിപ്പ് പോസ്റ്റ് ചെയ്തത്.

കനത്ത മഴയിലും ഉരുൾപ്പൊട്ടലിലും മരിച്ചവരുടെ എണ്ണം വർധിച്ചു വരുകയാണ്. വീടുകളിൽ വെളളം കയറിയതിനെ തുടർന്ന് നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ പോലെ ജനങ്ങൾക്ക് എല്ലാ സഹായവുമായി കേരളം ഒറ്റക്കെട്ടായി തന്നെ കൂടെയുണ്ട്.

tovino thomas new post

Sruthi S :