ദുരിത മഴശമിച്ചെങ്കിലും പുനഃസ്ഥാപിക്കാതെ ട്രെയിന്‍ ഗതാഗതം; റദ്ധാക്കിയ സർവീസുകൾ ഇവ

സംസ്ഥാനത്ത് നാല് ദിവസങ്ങളിലായി അപ്രതീക്ഷിതമായി പെയ്ത ദുരിത പെയ്ത് ശമിച്ചെങ്കിലും റെയിൽ ഗതാഗതം ഇന്നും തടസപ്പെടും. ഏഴ് സര്‍വീസുകള്‍ പൂര്‍ണ്ണമായും ഒരു സര്‍വീസ് ഭാഗികമായും റദ്ദാക്കി. മലബാര്‍ മേഖലയിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തുടര്‍ച്ചയായി മൂന്നാം ദിവസവും തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ക്ക് കീഴിലുള്ള വിവിധ സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ് .

തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (12076) ഷൊര്‍ണൂര്‍ വരെ സര്‍വീസ് നടത്തും. ബാംഗ്ലൂര്‍-കന്യാകുമാരി എക്‌സ്പ്രസ് (16526) തിരുനല്‍വേലി വഴി തിരിച്ചുവിട്ടു.

റദ്ദാക്കിയ ട്രെയിനുകള്‍:

12484- അമൃത്സര്‍ കൊച്ചുവേളി വീക്ക്‌ലി എക്‌സ്പ്രസ്

16649- മംഗലാപുരം- നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്

16606- നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്‌സ്പ്രസ്

16308 – കണ്ണൂര്‍ – ആലപ്പുഴ എക്‌സിക്യൂട്ടീവ്

56664- കോഴിക്കോട്-തൃശ്ശൂര്‍ പാസഞ്ചര്‍

66611- പാലക്കാട്-എറണാകുളം മെമു

trains service- interruption- flood kerala

Noora T Noora T :