എന്നാലും ഇങ്ങനെയൊക്കെ ചെയ്യാമോ; വെറുതെ നടന്നു പോയ സംവിധായകനെ ചവിട്ടി തൊഴിച്ച് ടൊവിനോ

വെറുതെ നടന്നു പോകുന്ന സംവിധായകനെ പിറകിലൂടെ പോയി തൊഴിക്കുകയാണ് ടൊവിനോ. സംഗതി അത്ര സീരിയസ് ആക്കാനൊന്നും ഇല്ല കേട്ടോ. സ്ഥിരം ജിമ്മും ബോഡി ബില്‍ഡിങ്ങും ഒക്കെയായി നടക്കുന്ന ടൊവിനോ വെറുതെ ഒരു രസത്തിന് ചെയ്തതാണിത്. ‘യുവസംവിധായകനോട് ടൊവിനോ ചെയ്യുന്നത് കണ്ടാല്‍ നിങ്ങള്‍ ഞെട്ടി പോകും!’ ടൊവിനോയെ നായകനാക്കി അടുത്ത സിനിമ ചെയ്യാന്‍ കാത്തിരിക്കുന്ന ജിതിന്‍ ലാലിന്‍റെ ഫേസ്ബുക് പോസ്റ്റിലെ വരികളാണിത്. ഒപ്പം ഒരു വിഡിയോയും. കണ്ടാല്‍ ആരാണെങ്കിലും ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന് ചോദിച്ചു പോകും. സംഭവം എന്തായാലും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

tovino thomas -kicked director

Noora T Noora T :