മലയാള സിനിമ ലഹരിക്കടിമയാണെന്ന പരാമര്‍ശം മണ്ടത്തരമാണ്;എന്ത് വന്നാലും ഷെയ്നെ പിന്തുണയ്ക്കും!

ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവ വേദിയിലും ചർച്ചയാകുന്നത് ഷെയ്ൻ നിഗമാണ്.മലയാള സിനിമ ലഹരിക്കടിമയാണെന്ന പരാമര്‍ശം മണ്ടത്തരമാണെന്ന് മണ്ടത്തരമാണെന്ന് ചലച്ചിത്ര മേളയ്ക്കിടെ ഒരു പ്രമുഖ മാധ്യമത്തോട് ടോം ചാക്കോ പ്രതികരിച്ചു.എന്തുവന്നാലും ഷെയ്‌നിനെ തന്നെയാണ് പിന്തുണയ്ക്കുക എന്നും കൂടെ ജോലി ചെയ്യുന്നവര്‍ അല്ലാതെ മറ്റാരാണ് പിന്തുണ നല്‍കാനുള്ളതെന്നും ഷൈന്‍ പ്രതികരിച്ചു.

‘ഞാനും ഷെയ്‌നും ഒരുമിച്ചു ജോലി ചെയ്യുന്നവരാണ്, സ്വാഭാവികമായിട്ടും ഷെയ്‌നിന് എന്ത് പ്രശ്‌നമുണ്ടെങ്കിലും കൂടെ നില്‍ക്കുക തന്നെ ചെയ്യും. കൂടെ ജോലി ചെയ്യുന്നവര്‍ അല്ലാതെ വേറെ ആരാണ് പിന്തുണയ്ക്കുക. ഈ വിവാദങ്ങളില്‍ രണ്ടു കൂട്ടര്‍ക്കും അവരുടേതായ ശരികളും തെറ്റുകളും ഉണ്ടാകും. അതെല്ലാം ബാലന്‍സ് ചെയ്ത് ഷൂട്ടിങ്ങും മറ്റുമായി നമ്മള്‍ മുന്നോട്ടു കൊണ്ടുപോവുക തന്നെ വേണം.

പിന്നെ മലയാള സിനിമ ലഹരിക്ക് അടിമയാണെന്ന് പറയേണ്ട. ലോകത്തില്‍ ലഹരി എന്നു മുതലേ ഉള്ളതാ. ലോകം മൊത്തം ഒരു ലഹരി ഉണ്ടല്ലോ. ഈ ലോകത്ത് തന്നെ ഉള്ളതാണല്ലോ മലയാളസിനിമയും. അല്ലാതെ മലയാളസിനിമ വേറെ പ്ലാനറ്റിലോ സ്‌പേസിലോ ഒന്നുമല്ലല്ലോ. അതുകൊണ്ട് ഇത്തരം മണ്ടത്തരമായ കാര്യങ്ങള്‍ ചിന്തിക്കാതിരിക്കുക അതിനു ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാതിരിക്കുക എന്നേയുള്ളൂ.’ ഷൈന്‍ പറയുന്നു

രണ്ടാം തവണയാണ് ചലച്ചിത്രോത്സവ വേദിയില്‍ വരുന്നതെന്നും ഇത്തവണ സിനിമയുമായി ബന്ധപ്പെട്ട പ്രദര്‍ശനത്തിന് വേണ്ടിയാണ് എത്തിയതെന്നും ഷൈന്‍ പറഞ്ഞു.

tom chakko about shane nigam

Vyshnavi Raj Raj :