ടോം ആൻഡ് ജെറി സംവിധായകൻ അന്തരിച്ചു

ടോം ആൻഡ് ജെറി, പോപേയ് ആനിമേഷൻ ചിത്രങ്ങളുടെ സംവിധായകനും ഓസ്കർ ജേതാവുമായ യൂജീൻ മെറിൽ ഡീച്ച് അന്തരിച്ചു. കടുംബാം​ഗങ്ങളാണ് മരണ വിവരം സ്ഥിരീകരിച്ചത്

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ടോം ആൻഡ് ജെറി ഫിലിം സീരീസിലെ 13 ചിത്രങ്ങളും പോപേയ് ദി സെയ്‌ലർ പരമ്പരയിലെ ഏതാനും ചിത്രങ്ങളും ജീൻ സംവിധാനം ചെയ്തിട്ടുണ്ട്.

1924-ൽ ഷിക്കാഗോയിലായിരുന്നു ജനനം. വ്യോമസേനയിൽ പൈലറ്റായി ജോലിചെയ്തു. പിന്നീട് ആനിമേഷൻ, ഇലസ്‌ട്രേഷൻ രംഗത്തെത്തി. മൺറോ എന്ന അനിമേറ്റഡ് ഷോർട്ട് ഫിലിമിലൂടെ അദ്ദേഹത്തിന് ഓസ്കർ അവാർഡ് ലഭിച്ചു.

Tom and Jerry director Gene Deitch passed away ……

Noora T Noora T :