41-ാം വയസിലാണ് രോഗം കണ്ടെത്തിയത്! തനിക്ക് ആ രോഗം ഉണ്ടെന്ന് തുറന്നു പറഞ്ഞു ഫഹദ്.

മലയാളികളുടെ ഇഷ്ടതാരങ്ങളാണ് ഫഹദും നസ്രിയയും. ഇപ്പോഴിതാ വളരെ നടുക്കുന്ന ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഫഹദ്. സാധാരണ കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോ (എഡിഎച്ച്ഡി). തനിക്കും ആ രോഗാവസ്ഥയുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍ ഫഹദ് ഫാസില്‍. 41-ാം വയസിലാണ് രോഗം കണ്ടെത്തിയതെന്നും അദ്ദേഹം പറയുന്നു.കോതമംഗലത്തെ പീസ് വാലി ചില്‍ഡ്രന്‍സ് വില്ലേജ് നാടിന് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഫഹദ്. കുട്ടികളായിരിക്കുമ്പോള്‍ തന്നെ എഡിഎച്ച്ഡി കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാമെന്നും എന്നാല്‍ തനിക്ക് 41-ാം വയസില്‍ കണ്ടെത്തിയതിനാല്‍ ഇനി അത് മാറാനുള്ള സാധ്യതയില്ലെന്നും ഫഹദ് പറയുന്നു.

തന്നെ കാണുമ്പോള്‍ നിങ്ങള്‍ക്ക് ചിരിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതാണ് നിങ്ങളോട് ചെയ്യാന്‍ കഴിയുന്ന വലിയ കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ടുണ്ടാകുന്ന തകരാറാണിത്. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാകാതെ വരുന്ന ‘ഇന്‍അറ്റന്‍ഷന്‍’, ഒരു കാര്യത്തിലും ക്ഷമയില്ലാതെ എടുത്തുചാടി ചെയ്യുന്ന ‘ഇംപള്‍സിവിറ്റി’, ഒരിക്കലും അടങ്ങിയിരിക്കാതെ ഓടി നടക്കുന്ന ‘ഹൈപ്പര്‍ ആക്ടിവിറ്റി’ എന്നിവയാണ് എഡിഎച്ച്ഡിയുടെ മുഖമുദ്ര. അമിതമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തില്‍ പെരുമാറ്റം നിയന്ത്രിക്കാന്‍ കഴിയാതിരിക്കുക, മറവി, സമയക്ലിപ്തത ഇല്ലായ്മ, ചില കാര്യങ്ങളില്‍ അമിതമായ ഊന്നല്‍, അലഞ്ഞു നടക്കുന്ന മനസ് തുടങ്ങിയവയെല്ലാം ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങളാണ്. തലച്ചോറിലെ ഡോപമിന്റെ അളവില്‍ കുറവുണ്ടാകുകയും മസ്തിഷ്‌കത്തിലെ ഇരു അര്‍ദ്ധഗോളങ്ങളും തമ്മിലുള്ള ഏകോപനം കുറയുകയും ചെയ്യുമ്പോഴാണ് എഡിഎച്ച്ഡി എന്ന മാനസികാവസ്ഥയുണ്ടാവുന്നത്.

ഇത്തരക്കാരെ കൃത്യമായി ചികില്‍സിക്കാത്തപക്ഷം കുട്ടികള്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ തുടങ്ങിയ സ്വഭാവ സംബന്ധമായ അടിമത്തങ്ങളില്‍ ചെന്നു ചാടാനും പിന്നീട് ലഹരിവസ്തു അടിമത്തത്തിലേക്കും അപകടകരമായ സ്വഭാവരീതികളിലേക്കും അമിത ലൈംഗിക പരീക്ഷണങ്ങളടക്കമുള്ള രീതികളിലേക്കും പോകാനും സാധ്യത കൂടുതലാണ്.അതിനാല്‍ വികൃതി കൂടുതലാണെന്ന് സ്വയം തീരുമാനിക്കാതെ കുട്ടിക്കാലത്തുതന്നെ എഡിഎച്ച്ഡി കണ്ടെത്തി ചികിത്സിച്ചാല്‍ ഭാവിയില്‍ ഇവര്‍ ലഹരിക്കും സ്വഭാവസംബന്ധമായ അടിമത്തങ്ങള്‍ക്കും വിധേയരാവുന്നത് തടയാന്‍ സാധിക്കുമെന്നും താരം പറഞ്ഞു. എഡിഎച്ച്ഡി വരാനുള്ള കാരണങ്ങള്‍ ഇന്നും അജ്ഞാതമാണെങ്കിലും നമ്മുടെ ജനിതകപരമായ ഘടകങ്ങള്‍ക്ക് ഇതില്‍ പ്രധാന പങ്കുണ്ടെന്ന് കരുതുന്നു. തലച്ചോറിന് വരുന്ന പരിക്കുകള്‍, മാസം തികയാതെയുള്ള ജനനം, ജനന സമയത്തെ കുറഞ്ഞ ഭാരം എന്നിവയും എഡിഎച്ച്ഡി സാധ്യത കൂട്ടുന്നു. എഡിഎച്ച്ഡി കണ്ടെത്തുന്നതിനായി ഒന്നിലധികം പരിശോധനകള്‍ നടത്തണം. ബിഹേവിയര്‍ തെറാപ്പിയും മരുന്നുകളും ഉള്‍പ്പെട്ടതാണ് ചികിത്സ.

Merlin Antony :