ഐറ്റം ഡാൻസ് നമ്പറുകൾ ഇനി ബോളിവുഡിൽ ഇല്ല ??? ഒഴിവാക്കി പ്രമുഖ സംവിധായകർ !!!

ഐറ്റം ഡാൻസ് നമ്പറുകൾ ഇനി ബോളിവുഡിൽ ഇല്ല ??? ഒഴിവാക്കി പ്രമുഖ സംവിധായകർ !!!

നാനാ പടേക്കർ – തനുശ്രീ ദത്ത വിവാദം സജീവമായിരിക്കുകയാണ് ബോളിവുഡിൽ . ഹോൺ ഓക്കേ പ്ലീസ് എന്ന റിലീസ് ചെയ്യാത്ത ചിത്രത്തിന്റെ ഗാനരംഗം ചിത്രീകരിക്കുന്നതിനിടയിൽ തനുശ്രീ ദത്തയോട് അപമര്യാദയായി പെരുമാറിയതിനുള്ള ചർച്ചകളും പ്രതികരണങ്ങളും സജീവമാകുകയാണ്.

ഒരു കൂട്ടം പുരുഷന്മാർക്ക് നടുവിൽ അർദ്ധ നഗ്നയായി നൃത്തം ചെയ്യുന്ന സ്ത്രീ ബോളിവുഡ് സിനിമ ഇൻഡസ്ടിയുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നു തന്നെ പറയാം. സ്ത്രീ ശരീരത്തെ വെറും കച്ചവടവത്കരിച്ച് കാണിക്കുന്ന ഇത്തരം ഐറ്റം ഡാൻസ് സംസ്കാരം വെള്ളിത്തിരയിലെ നിറപ്പകിട്ടിനപ്പുറം തനുശ്രീ ദത്തക്ക് സംഭവിച്ചത് പോലെ ജീവിതത്തെയും ബാധിക്കുന്നു.

ഈ സാഹചര്യത്തിൽ ഐറ്റം ഡാൻസുകളോട് മുഖം തിരിക്കാൻ ഒരുങ്ങുകയാണ് സംവിധായകർ. സ്ത്രീയെ ദൃശ്യവത്കരിക്കുന്നതിൽ ഗ്ലാമറിനും ശരീര പ്രദർശനത്തിനും മുൻഗണന നൽകിയാണ് ബോളിവുഡ് ചിത്രങ്ങൾ ഒരുങ്ങുന്നത്. എന്നാൽ ഇപ്പോൾ പല പ്രമുഖ സംവിധായകരും ഇത്തരം ഐറ്റം ഡാൻസ് സംസ്കാരത്തോട് വിട പറയുകയാണ്.

2017 ൽ സംവിധായകൻ കരൺ ജോഹർ , തന്റെ വരും കാല ചിത്രങ്ങളിൽ ഐറ്റം ഡാൻസുകൾ ഉള്പെടുത്തില്ലെന്നു പറഞ്ഞിരുന്നു. ഒരു സ്ത്രീയെ ഒരു കൂട്ടം പുരുഷന്മാരുടെ നടുവിൽ നിർത്തി , അവരവളെ കാമത്തോടെ നോക്കുമ്പോൾ സമൂഹത്തിനു നൽകുന്നത് തെറ്റായ സന്ദേശമാണ് എന്ന് കരൺ ജോഹർ പറയുന്നു.

അടുത്ത സമയത്ത് വിശാൽ ഭരധ്വജ് , പതാക എന്ന ചിത്രത്തിൽ മലൈക അറോറ നൃത്തം ചെയ്ത ഹെലോ ഹെലോ എന്ന ഗാനം നീക്കം ചെയ്തിരുന്നു. 1977 ലെ ഇൻകാർ എന്ന ചിത്രത്തിലെ മുൻഗ്രാ മുൻഗ്രാ എന്ന ഗാനമാണ് ബോളിവുഡിൽ ഐറ്റം ഡാൻസ് സംസ്കാരത്തിന് തുടക്കമിട്ടതെന്നു പറയാം. അന്ന് മുതലിങ്ങോട്ട് അത്തരം ഗാനങ്ങളിൽ സ്ട്രീയെ വര്ണിക്കുന്നതാ തന്നെ തന്തൂരി ചിക്കനോടും വൈൻ തുടങ്ങിയ വസ്തുക്കളോടും ഉപമിച്ചാണ്.

എന്തായാലൂം തനുശ്രീ ദത്ത – നാനാ പടേക്കർ വിവാദത്തോടെ ഇത്തരം ചർച്ചകൾ സജീവമായിരിക്കുകയാണ്. സ്ത്രീകളോടുള്ള സമീപനത്തിന് ഐറ്റം ഡാൻസ് ചിത്രങ്ങളിൽ നിന്നും ഒഴിവാക്കുന്നതോടെ ഏറെക്കുറെ മാറ്റമുണ്ടാകുമെന്നാണ് കരുതേണ്ടത്.

time to bury the item songs

Sruthi S :