ഞാൻ കോടതിയിൽ കയറി ഇറങ്ങി; എല്ലാം അനുഭവിച്ച മനുഷ്യനാണ്; കോടതിയ്ക്ക് വിലയില്ലേ; അമൃതയുമായുള്ള പ്രശ്നത്തിന്റെ യഥാർത്ഥ കാരണം ഇതാണ്; തുറന്നടിച്ച് ബാല!!!

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു കളഭം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേയ്ക്ക് എത്തുന്നത്. കൂടുതലായും വില്ലന്‍ റോളിലാണ് ബാല തിളങ്ങിയിട്ടുള്ളത്.

കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ബാലയുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കൂടാതെ ബാലയുടെ വ്യക്തി ജീവിതം എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഗായിക അമൃത സുരേഷുമായുള്ള വിവാഹവും വിവാഹമോചനവും രണ്ടാം വിവാഹവുമെല്ലാം ബാലയെ വാര്‍ത്തകളില്‍ നിറച്ച സംഭവങ്ങളായിരുന്നു.

കുറച്ചു നാളുകളായി ഗായിക അമൃതയുടെയും നടൻ ബാലയുടെയും കുടുംബപ്രശ്നങ്ങളാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. പ്രണയിച്ച് വിവാഹിതരായ ഇരുവരും മകൾ ജനിച്ച് വൈകാതെ വേർപിരിയുകയായിരുന്നു. കുട്ടി മൈനറായതുകൊണ്ട് തന്നെ ഇരുവരുടെയും ഏക മകൾ അവന്തികയുടെ സംരക്ഷണ ചുമതല അമൃതയ്ക്കായിരുന്നു.

തുടക്കത്തിൽ ബാലയ്ക്ക് മകളെ കാണാനുള്ള അവസരം ലഭിച്ചിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി മകളെ കാണാൻ സാധിക്കാറില്ല. കോടതി ഉത്തരവുണ്ടായിട്ടും മകളെ കാണാൻ അമൃതയും കുടുംബവും അനുവദിക്കുന്നില്ലെന്നാണ് ബാലയുടെ ആരോപണം. കുറച്ചു നാളുകൾക്ക് മുൻപ് കരൾ രോഗം മൂർച്ഛിച്ച് ബാല അതീവഗുരുതരാവസ്ഥയിളായിരുന്നു. അന്ന് ആശുപത്രിക്കിടക്കയിൽ വച്ചാണ് ഏറെ നാളുകൾക്ക് ശേഷം ബാല മകളെ കണ്ടത്.

കൂടാതെ അമൃതയ്ക്കെതിരെ ഗുരുതര ആരോപണങ്ങളും നടന്‍ ബാല നടത്തിയിരുന്നു. കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ അമൃതയെ കണ്ടെന്നും അതിനാലാണ് വിവാഹ മോചനം നടത്തിയതെന്നുമായിരുന്നു ബാല കഴിഞ്ഞ ദിവസം പറഞ്ഞത്. ഇത് വലിയ വാര്‍ത്തയായി മാറിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ബാല.

കൊറോണ കാലത്ത് ഞാനും അമൃതയും സംസാരിച്ച ഒരു ഓഡിയോ ക്ലിപ്പ് ലീക്കായി. ആ വോയിസ് ക്ലിപ്പിന്റെ അവസാനം ഞാൻ ദേഷ്യപ്പെടുന്നത് കാണാം. ഞാൻ വളരെ അറഗന്റ് ആണെന്ന തരത്തിൽ സംസാരങ്ങൾ വന്നു. ആ കോൺവർസേഷൻ തുടങ്ങിയത് രാവിലെ 5 മണി മുതലാണ്. കാരണം എന്റെ മകൾക്ക് കൊറോണ വന്നു എന്ന് ഞാനറിഞ്ഞു. ഒരു അച്ഛനെന്ന രീതിയിൽ എവിടെയാണ് കുട്ടി അഡ്മിറ്റായത് എന്നൊക്കെ അറിയാൻ വേണ്ടിയാണ് വിളിച്ചത്. ഇത് പിന്നെ ഞാൻ ആരെ വിളിച്ചാണ് ചോദിക്കേണ്ടത്. എന്ന് ബാല പറയുന്നു.

തുടർച്ചയായി ഒരു പിച്ചക്കാരനെപ്പോലെ ഞാൻ വിളിച്ചുകൊണ്ടേയിരുന്നു. അവസാനം ഉച്ചയായപ്പോൾ എനിക്ക് ദേഷ്യപ്പെട്ട് സംസാരിക്കേണ്ടി വന്നു. അമൃതയുടെ അമ്മയെ വിളിച്ചിട്ടും ഫോൺ എടുത്തില്ല. ഫോണിൽ പോലും സംസാരിക്കാൻ അനുവദിച്ചില്ല. എന്തുകൊണ്ടാണ് ഞാനിങ്ങനെ പ്രൊവോക്ക് ആകുന്നത് എന്നതാണ് പലർക്കും അറിയേണ്ടത് എന്നും ബാല ചോദിച്ചു. എല്ലാ വിശേഷദിവസങ്ങളിലും ഞാൻ ഒറ്റയ്ക്കാണ്.

ഞാൻ ചെയ്യുന്നത് തെറ്റാണെങ്കിൽ അങ്ങനെ തന്നെ ഇരിക്കട്ടെ. പക്ഷെ ഹൈക്കോടതിയ്ക്ക് വിലയില്ലേ,സുപ്രീംകോടതിയ്ക്ക് വിലയില്ലേ. അവരുടെ ഓർഡറിന് വിലയില്ലേ. എല്ലാ മാസവും രണ്ടാം ശനിയാഴ്ച്ച എനിക്ക് കുട്ടിയെ കാണാൻ അനുവദിച്ചുള്ള ഉത്തരവ് ഉണ്ട്. ക്രിസ്തുമസ് അടക്കമുള്ള എല്ലാ വിശേഷ ദിവസങ്ങളിലും കുട്ടി എന്റെ കൂടെ ഉണ്ടായിരിക്കണം. കുട്ടിയെ കാണാൻ ഒരുപാട് തവണ കോണ്ടാക്ട് ചെയ്തു. വലിയ എക്സ്പറ്റേഷൻ ഒന്നും എനിക്കില്ല. പിറന്നാളിന് മകളുടെ ഒരു ബർത്ത്ഡേ വിഷ് കേൾക്കണമെന്ന് ഒരാഗ്രഹം ഉണ്ട് എന്നും ബാല പറഞ്ഞു.

കുട്ടിയ്ക്ക് കൂടി താല്പര്യം തോന്നണ്ടേയെന്ന് പലരും ചോദിക്കുന്നുണ്ട്. നല്ലൊരു ചോദ്യമാണ്. കുഞ്ഞിന്റെ ബ്രയിൻ പ്രവർത്തിച്ചു തുടങ്ങും മുൻപ് തന്നെ ബ്രയിൻവാഷ് ചെയ്‌താൽ എന്ത് ചെയ്യും. അച്ഛന്റെ പേര് ചോദിക്കുമ്പോൾ എന്റെ മകൾ എത്ര പേര് പറഞ്ഞിട്ടുണ്ട്. അവളുടെ ബയോളജിക്കൽ ഫാദർ ഞാനല്ലേ. ഇനി അവൾ എത്ര പേരുകൾ പറയും.

ഞാൻ കോടതിയിൽ 6 വർഷം കയറി ഇറങ്ങി. 3 വയസുള്ള എന്റെ മകളെ ഞാൻ റേപ്പ് ചെയ്യുമോ. അങ്ങനെ ഒരു കേസ് വന്നിരുന്നു. പക്ഷെ കോടതി അത് എടുത്തില്ല. അതും അനുഭവിച്ച ഒരു മനുഷ്യനാണ് ഞാൻ. സത്യം പറഞ്ഞാലും കുറ്റം എന്റെ പേരിലാണ്. 30 വയസിലാണ് കേസ് തുടങ്ങിയത്. കോടതി കയറി ഇറങ്ങിയ ശേഷം അഞ്ചാം വർഷം ഞാൻ എവിഡൻസ് കൊടുത്തു. ഡിഫൻസിന് വേണ്ടിയാണ് എവിഡൻസ് കൊടുത്തത്. പോക്സോ കേസ് എന്റെമേൽ വന്നതുകൊണ്ട് സത്യങ്ങൾ ഞാൻ കോടതിയിൽ പറഞ്ഞു. എവിഡൻസ് കൊടുത്തു. അതുവരെ ഞാൻ ഒന്നും പറഞ്ഞില്ല എന്നും ബാല പറയുന്നു.

എനിക്ക് ശാരീരികമായ ബുദ്ധിമുട്ടുകൾ ഏറെയുണ്ട്. എങ്കിലും ആളുകളെ എന്നെ കൊണ്ട് ആകുന്ന രീതിയിൽ ഞാൻ സഹായിക്കാറുണ്ട്. എന്റെ സങ്കടം വേറെ ഇത് വേറെ. പക്ഷെ എന്റെ കുഞ്ഞിന്റെ കാര്യത്തിൽ ഞാൻ പിച്ചക്കാരനാണ്. ഇപ്പോൾ നിലവിൽ കേസ് ഇല്ല കാശൊക്കെ കൊടുത്തതാണ്. ഓർഡർ ഉണ്ടായിട്ടും എന്തുകൊണ്ട് എന്റെ കുഞ്ഞിനെ കാണിക്കുന്നില്ല. എന്റെ കുഞ്ഞ് മരിച്ചുപോയെന്ന് വരെ വാർത്തകൾ വന്നിരുന്നു. ഒരച്ഛൻ ഇതെങ്ങനെ സഹിക്കും.

സ്കൂളിൽ പോയാലും കുഞ്ഞിനെ കാണാൻ അനുവദിക്കില്ല. കുഞ്ഞിനെ കാണിക്കരുതെന്ന് എഴുതികൊടുത്തിരിക്കുകയാണ്. എന്റെ മകളെ മഹാറാണിയെപ്പോലെ വളർത്താനാണ് ഞാൻ ആഗ്രഹിച്ചത്. എരുമമാട് പോലെ വളർന്നാലോ. വളർത്തുന്നതിന് ഒരു രീതിയുണ്ട്. തറവാടിത്തം എന്നൊന്നില്ല. അതിനുവേണ്ടിയാണ് ഞാൻ ഫൈറ്റ് ചെയ്യുന്നതെന്നും ബാല വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് നടന്‍ ബാല ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയത്. മുന്‍ ഭാര്യ അമൃത സുരേഷിനെതിരെയും സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെതിരെയുമാണ് ബാല സംസാരിച്ചത്. ഗോപി സുന്ദര്‍ വളരെ മോശം വ്യക്തിയാണെന്നും തന്നെ പ്രൊഫഷണലി ചതിച്ചെന്നും ബാല ആരോപിച്ചു.

അമൃതയുമായുള്ള വിവാഹബന്ധം തകരാന്‍ കാരണം കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ അമൃതയെ കണ്ടതാണെന്ന് ബാല പറയുന്നുണ്ട്. മകളായത് കൊണ്ടാണ് ഒന്നും പറയാതിരുന്നത്. മകനായിരുന്നെങ്കില്‍ ഫോട്ടോ സഹിതം എല്ലാം പുറത്ത് വിട്ടേനെയെന്നും ബാല തുറന്നടിച്ചു. വിവാഹമോചനം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ബാല അമൃതയെ വിടാതെ പിന്തുടരുന്നതില്‍ ഇതിനകം വിമര്‍ശനം വന്നിട്ടുണ്ട്. ആരോപണത്തില്‍ അമൃതയോ കുടുംബമോ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

Athira A :