ടോവിനോയുടെ സൂപ്പർഹിറ്റ് ചിത്രം തീവണ്ടി തെലുങ്കിലേക്ക് ;റീമെയ്ക്ക് ചിത്രത്തിന്റെ പേരാണ് കിടിലം !!!

ടോവിനോ നായകനായെത്തി അദ്ദേഹത്തിന് മികച്ച കരിയർ ബ്രേക്ക് നൽകിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തീവണ്ടി.ഫെല്ലിനി ടി.പി സംവിധാനം ചെയ്ത ‘തീവണ്ടി’ തെലുങ്കിലേക്ക് റീമേക് ചെയ്യുകയാണ്. പുകബണ്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത് തീവണ്ടിയിലൂടെ ബമ്പർ ഹിറ്റ് ഗാനം ജീവാംശമായി സമ്മാനിച്ച കൈലാസ് മേനോന്‍ തന്നെയാണ്.

അതേസമയം സൂര്യ തേജായിരിക്കും തെലുങ്കില്‍ ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുക. നായികയെ തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നെന്ന വാര്‍ത്ത പുറത്ത് വിട്ടത്.

തീവണ്ടിയില്‍ സംയുക്ത മേനോനായിരുന്നു നായിക. ആക്ഷേപഹാസ്യ ചിത്രത്തില്‍ ടോവിനോ പുകവലിക്ക് അടിമയായ ബിനീഷ് ദാമോധരന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. സമകാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് ചിത്രം പ്രമേയമാക്കിയത്.

സുരാജ് വെഞ്ഞാറമൂട്, സുധീഷ്, സുരഭി, സൈജു കുറുപ്പ്, ഷമ്മി തിലകന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഗൗതം ശങ്കറാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത്. ആഗസ്ത് സിനിമാസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

theevandi telugu remake

HariPriya PB :