ഒരു വർഷത്തോളം വേണ്ടി വന്നു റെക്കോർഡ് ചെയ്ത ഭാഗങ്ങൾ സംയോജിപ്പിക്കാനായി മാത്രം .റസൂൽ പൂക്കുട്ടിയെ നായകനാക്കി പ്രസാദ് പ്രഭാകർ സംവിധാനം ചെയ്യുന്ന ദി സൗണ്ട് സ്റ്റോറി ഉടൻ പ്രദർശനത്തിന്

ശബ്‌ദ മിശ്രണത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു ഓക്‌സാർ അവാർഡ് കരസ്ഥമാക്കിയ ശബ്ദ മാന്ത്രികൻ ആണ് റസൂൽ പൂക്കുട്ടി .ശബ്ദ മിശ്രണത്തിൽ മാത്രമല്ല സിനിമയിൽ നായകൻ എന്ന നിലയിലും തിളങ്ങാൻ ഒരുങ്ങുകയാണ് റസൂൽ പൂക്കുട്ടി .പ്രസാദ് പ്രഭാകറിന്റെ സംവിധാനത്തിൽ രാജീവ് പനക്കൽ നിർമിക്കുന്ന ‘ദി സൗണ്ട് സ്റ്റോറി ‘ ആണ് റസൂൽ പൂക്കുട്ടിയുടെ ആദ്യ നായക പരിവേഷം ഉള്ള ചിത്രം .

തൃശൂര്‍ പൂരം തത്സമയം റെക്കോര്‍ഡ് ചെയ്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയുടെ ആശയം മുന്‍ നിര്‍ത്തി ആണ് പ്രസാദ് പ്രഭാകർ ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. രാഹുല്‍ രാജാണ് സംഗീതം.

ഇലഞ്ഞിത്തറ മേളവും പഞ്ചവാദ്യവും ഉള്‍പ്പെടുന്ന ചിത്രത്തിലെ ജ്യൂക്‌ബോക്‌സ് നേരത്തെ റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ഇതിനു ലഭിച്ചത്. പൂരത്തിന്റെ ചെറിയ ശബ്ദവ്യത്യാസങ്ങള്‍ പോലും റസൂല്‍ ഒപ്പിയെടുത്തിട്ടുണ്ട്. നാലു ഭാഷകളിലായി എത്തുന്ന ചിത്രം പ്രസാദ് പ്രഭാകറും പാംസ്റ്റോണ്‍ മള്‍ട്ടി മീഡിയയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ത്യശൂർ പൂരം റെക്കോർഡ് ചെയുക എന്നതാണ് തന്റെ അടുത്ത പ്ലാൻ എന്ന് ഓസ്കാർ പുരസ്‌കാര നിറവിൽ റസൂൽ പൂക്കുട്ടി പറഞ്ഞ വാക്കുകളാണ് ഈ ചിത്രത്തിന്റെ പിറവിക്കു കാരണമായത് .രാജീവ് പനക്കൽ ഇത് യാദൃശ്ചികമായി കാണുകയും അതിനു ഫണ്ട് നൽകാൻ തയ്യാറാണെന്നും അറിയിക്കുകയായിരുന്നു . എന്നാൽ എന്നതിനെ കുറിച്ച് യാതൊരു ധാരണയും ഇല്ലായിരുന്നു എന്നും ആദ്യമൊരു ഷോർട് ഫിലിമായും പിന്നീട് ഡോക്യുമെന്ററി ആയും പിന്നെ മനോഹരമായൊരു സിനിമയിലേക്കും എത്തുകയായിരുന്നു .

വലിയ രീതിയിൽ ഒരുക്കിയ സാങ്കേതിക സജീകരണങ്ങളോടെയാണ് ചിത്രം അണിയറയിൽ ഒരുങ്ങിയത് .കൂടുതൽ ഉപകരണങ്ങളും ടെക്നീഷ്യന്മാരെയും ഉൾപ്പെടുത്തി ആണ് അദ്ദേഹം തന്റെ ഈ ശബ്‌ദ വിസ്മയം മുന്നിട്ടു നിൽക്കുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് .64 വീതമുള്ള രണ്ടു ട്രാക്കുകളിലൂടെ 128 ട്രാക്ക് റിക്കാര്‍ഡിംഗ്. തൃശൂര്‍ നഗരത്തിലെ എട്ടു കേന്ദ്രങ്ങളില്‍നിന്ന് ഒരേസമയമാണു റിക്കാര്‍ഡു ചെയ്യുന്നത്. എട്ടും പൂരത്തോടൊപ്പം നീങ്ങാവുന്ന വിധത്തിലാണു സജ്ജീകരിക്കുന്നത്. ഇത്രയും വലിയ പ്രോജക്ട് ആദ്യമായാണു കൈകാര്യം ചെയ്യുന്നത് എന്നാണ് റസൂൽ പൂക്കുട്ടി പറയുന്നത് .

പലയിടങ്ങളില്‍നിന്നായി റിക്കാര്‍ഡു ചെയ്യുന്ന വീഡിയോകളും ശബ്ദങ്ങളും സമന്വയിപ്പിച്ചാണ് അണിയറ പ്രവർത്തകർ റസൂൽ പൂക്കുട്ടിയുടെ മേൽനോട്ടത്തോടെ ചിത്രം അണിയിച്ചൊരുക്കിയത്.അന്ധനായ ഒരാൾക്ക് പോലും തൃശൂർ പൂരം അതിന്റെ തനിമ നഷ്ടമാകാതെ ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത് .അതിനകത്തു ഉപയോഗിച്ചിട്ടുള്ള സാങ്കേതിക വിദ്യകളും ആ തരത്തിൽ ഉള്ളവയാണ്.

കാഴ്ചയ്ക്കും കേൾവിക്കും വ്യത്യസ്ത അനുഭവം പകർന്നു പൂരത്തിന്റെ മറ്റൊരു തലത്തിൽ പ്രേക്ഷക മനസ്സിൽ എത്തിക്കാനായി ഏപ്രിൽ 5 നാണു ചിത്രം തീയറ്ററുകയിൽ എത്തുക .

the sound story -a resul pookutty movie

Abhishek G S :