പ്രസാദ് പ്രഭാകറിന്റെ സംവിധാനത്തിൽ റസൂൽ പൂക്കുട്ടി അഭിനയിച്ച ദി സൗണ്ട് സ്റ്റോറിയിലെ ഇന്ത്യയിലെ സൂപ്പർ താരമായ ഒറ്റക്കണ്ണൻ ആനയെ പരിചയപ്പെടാം !

റിലീസിന് തയ്യാറെടുക്കുകയാണ് റസുൽ പൂക്കുട്ടി ആദ്യമായി നായകനാകുന്ന ദി സൗണ്ട് സ്റ്റോറി . ചിത്രം ഏപ്രിൽ അഞ്ചിന് തിയേറ്ററുകളിലേക്ക് എത്താൻ തയ്യാറെടുക്കുകയാണ് . ഒരു ശബ്ദലേഖകന്റെ യാത്രകളിലൂടെ തൃശൂർ പൂരം അവതരിപ്പിച്ചിരിക്കുകയാണ് ദി സൗണ്ട് സ്റ്റോറി . അന്ധനായ ഒരു വ്യക്തിക്ക് പോലും ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള റെക്കോർഡിങ് ആണ് ദി സൗണ്ട് സ്റ്റോറിയിലൂടെ നടത്തിയിരിക്കുന്നത് .

ഈ സിനിമക്ക് പിന്നിൽ വലിയ സാധ്യത ഉണ്ടെന്നു റസൂൽ പൂക്കുട്ടി കണ്ടെത്തിയത് ഒരു ആനയിലൂടെയാണ്. വെറും ആനയല്ല , തൃശൂർ പൂരത്തിന്റെ പ്രധാന ആകര്ഷണമായ തെച്ചിക്കോട്ട് രാമചന്ദ്രനിലൂടെ. പൂരത്തിന് തിടമ്പും ഏറ്റി നിൽക്കുന്ന രാമചന്ദ്രൻ പക്ഷെ അന്ധനാണ് . ഒരു കണ്ണിനു കാഴ്ചയില്ലാത്ത രാമചന്ദ്രൻ ആണ് റസൂൽ പൂക്കുട്ടിയുടെ സിനിമക്ക് ആധാരമായത് . ആനയുടെ സ്ഥാനത്ത് ഒരു മനുഷ്യൻ എന്ന് മാറ്റി ചിന്തിച്ചു .

തെച്ചിക്കോട്ട് രാമചന്ദ്രൻ ചില്ലറക്കാരനല്ല . ജന്മം കൊണ്ട് ബീഹാറി ആയ മോട്ടി പ്രസാദ് എന്ന ആനയാണ് തെച്ചിക്കോട്ട് രാമചന്ദ്രൻ .തുടക്കത്തിൽ ഭോജ്‌പുരിയും ഹിന്ദിയും മാത്രം മനസിലായിരുന്ന രാമചന്ദ്രൻ പതുക്കെയാണ് മലയാളം മനസിലാക്കി തുടങ്ങിയത് . എന്നാൽ കേരളത്തിൽ എത്തി മുപ്പതു വര്ഷം പിന്നിടുമ്പോൾ രാമചന്ദ്രൻ കേരളത്തിന്റെ ഹരമായി തന്നെ മാറിയിരിക്കുകയാണ്. ഒരു സൂപ്പർ താരം തന്നെയാണ് 54 വയസുകാരനായ തെച്ചിക്കോട്ട് രാമചന്ദ്രൻ .

തൃശ്ശൂരും പാലക്കാടുമൊക്കെ തെച്ചിക്കോട്ട് രാമചന്ദ്രന് ഫാൻസ്‌ അസോസിഷൻ പോലുമുണ്ട്. മാത്രമല്ല ഉയരത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ അവനെ വെല്ലാൻ മറ്റാരുമില്ല. എല്ലാം തികഞ്ഞ ഒത്ത ഗാംഭീര്യവും കൊമ്പുകളും തുമ്പിക്കയ്യും എല്ലാം ചേർന്ന രാമചന്ദ്രൻ ഏഷ്യയിൽ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ആന കൂടിയാണ്.

അതുകൊണ്ടു തന്നെ തെച്ചിക്കോട്ട് രാമചന്ദ്രൻ ഉത്സവങ്ങളിലെ പ്രധാന ആകർഷണമാണ് . വർഷത്തിൽ താനെ നൂറോളം പരിപാടികളിൽ രാമചന്ദ്രൻ പങ്കെടുക്കാറുണ്ട് . പക്ഷെ എല്ലാത്തിലും ഉപരി ആക്രമണ സ്വഭാവം വലിയ തോതിലുണ്ട് . ഇത്രയും കാലത്തിനിടയിൽ 13 പേരെയാണ് രാമചന്ദ്രൻ കൊന്നത്. തെച്ചിക്കോട്ടെത്തി അഞ്ചു കൊല്ലത്തിനിടെ ആറ് പാപ്പാന്‍മാരെ വകവരുത്തി. ഇതു കൂടാതെ നാല് സ്ത്രീകളും ഒരു വിദ്യാര്‍ഥിയും ആക്രണത്തില്‍ കൊല്ലപ്പെട്ടു. ഇതിനു പിന്നാലെയാണ് തൃശൂരില്‍ നാരായണ പട്ടേരിയും അരീക്കല്‍ ഗംഗാധരനും കൊല്ലപ്പെട്ടത്.

വലതുകണ്ണിന്റെ കാഴ്ചശക്തി പൂര്‍ണമായും ഇടതു കണ്ണിന്റേത് ഭാഗീകമായും നഷ്ടമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഡോക്ടര്‍മാര്‍ പരിശോധിക്കാതെ എഴുന്നള്ളത്തിന് എത്തിക്കരുതെന്ന് മൃഗസംരക്ഷണ ഡയറക്ടര്‍ കര്‍ശന ഉത്തരവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും പലപ്പോഴും പാലിക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം.

All about thechikottukavu ramachandran , star of the movie the sound story

Sruthi S :