വിക്രം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് തങ്കലാൻ. വളരെ പ്രതീക്ഷയോടെ എത്തിയ ചിത്രം പക്ഷേ തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ട വെച്ചില്ല. എന്നാൽ വിക്രത്തിന്റെയും ഒപ്പം തന്നെ മാളവിക മോഹനന്റെയും പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തങ്കലാൻ ഷൂട്ടിങ് ആദ്യ ദിവസങ്ങളിൽ തന്റെ അഭിനയം ശരിയായിരുന്നില്ല എന്ന് പറയുകയാണ് മാളവിക.
പാ രഞ്ജിത്ത് അതുല്യനായ സംവിധായകനാണ്. ആദ്യത്തെ കാര്യം കമ്മ്യൂണിക്കേറ്റ് ചെയ്യുകയേ ഇല്ല. തങ്കലാനിലെ അഭിനേതാക്കളായ ഞങ്ങൾക്ക് ഓരോരുത്തർക്കും എങ്ങനെയായിരുന്നു പാ രഞ്ജിത്ത് എന്ന ചോദ്യത്തിന് വ്യത്യസ്തമായ പ്രതികരണമായിരിക്കും. ചില ചോദ്യങ്ങൾക്ക് ഉത്തരം വേണം.
അല്ലെങ്കിൽ എങ്ങനെയാണ് ഒരു കഥാപാത്രത്തിന് ജീവൻ നൽകാനാകുക. തങ്കലാൻ ഷൂട്ടിങ് തുടങ്ങിയപ്പോൾ എനിക്ക് പേടിയായിരുന്നു. വളരെ കോംപ്ലിക്കേറ്റഡ് ആയ സ്റ്റ്ണ്ട് സ്വീക്വൻസുകളോടെയാണ് തുടങ്ങിയത്. എനിക്കത് ശരിയായി ചെയ്യാൻ പറ്റുന്നില്ലായിരുന്നു. ബോഡി ലാംഗ്വേജ് ശരിയാകുന്നില്ല.
പാ രഞ്ജിത്തിനടുത്ത് പോകാൻ എനിക്ക് ടെൻഷൻ തോന്നി. കാരണം ഞാൻ നന്നായല്ല തുടക്കത്തിൽ വർക്ക് ചെയ്യുന്നത്. എനിക്ക് നേരെ അലറുമെന്ന് ഞാൻ കരുതി. ഞാൻ ഷോട്ടിൽ അഭിനയിക്കും. എന്തെങ്കിലും പിഴവുണ്ടെങ്കിൽ പാ രഞ്ജിത്ത് പറയും. നന്നായി ചെയ്യൂ, എന്തെങ്കിലും ചെയ്യൂ എന്നൊക്കെ പറയും.
ചില സമയത്ത് എന്തെങ്കിലും ചെയ്യെന്ന് പറയും. എന്താണ് ചെയ്യേണ്ടതെന്ന് ഞാൻ ചിന്തിക്കും. ചെയ്യേണ്ട കാര്യങ്ങൾ പറയണം. പാ രഞ്ജിത്തിന് അദ്ദേഹത്തിന്റേതായ കമ്മ്യൂണിക്കേഷൻ രീതിയാണ്. കുറച്ച് ആഴ്ചകൾക്ക് ശേഷം ഞാൻ മനസിലാക്കി. കുറച്ച് കൂടെ എന്തെങ്കിലും കൂട്ടിച്ചേർക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മനസിലായി. കുറേക്കൂടി ആക്ഷൻ വേണ്ടി വന്നേക്കാം. അത് മനസിലാക്കിയെടുക്കുന്ന പ്രോസസ് തനിക്ക് പ്രയാസകരമായിരുന്നുവെന്നാണ് നടി പറഞ്ഞത്.
2013ൽ ഛായാഗ്രാഹകനായ അഴഗപ്പന്റെ ആദ്യത്തെ സംവിധാന സംരംഭമായ പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽക്കർ സൽമാന്റെ നായികയായിട്ടായിരുന്നു മാളവികയുടെ തുടക്കം. തുടർന്ന് നിർണ്ണായകം എന്ന ചിത്രത്തിൽ ആസിഫ് അലിയുടെയും നായികയായി മലയാള ചലതച്ചിത്രത്തലോകത്ത് തിളങ്ങി നിന്ന താരത്തിന് നിർണ്ണായകത്തിലെ അഭിനയത്തിന് ജെസി അവാർഡിന്റെ പ്രത്യേക ജൂറി പുരസ്‌ക്കാരവും ലഭിച്ചു.