സീരിയല്‍ താരങ്ങളായ സഹോദരങ്ങളെ മരിച്ചനിലയില്‍ കണ്ടെത്തി

തമിഴ് സീരിയല്‍ താരങ്ങളായ സഹോദരങ്ങളെ ചെന്നൈയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊടുങ്ങയ്യൂര്‍ മുത്തമിഴ് നഗറില്‍ താമസിക്കുന്ന ശ്രീധര്‍ (50), ജയകല്യാണി (45) എന്നിവരാണ് മരിച്ചത്. ലോക്ഡൗണില്‍ സീരിയല്‍ ചിത്രീകരണങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ വരുമാനമില്ലാതെ ഇവര്‍ പ്രയാസപ്പെട്ടിരുന്നതായാണ് വിവരം.


വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് പോലീസ് എത്തിയത്.

നിയന്ത്രണങ്ങളോടെ ചില സീരിയലുകള്‍ ചിത്രീകരണമാരംഭിച്ചെങ്കിലും ഇരുവര്‍ക്കും അവസരമുണ്ടായിരുന്നില്ല. ഇരുവരും അവിവാഹിതരാണെന്ന് പോലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചതായി കൊടുങ്ങയ്യൂര്‍ പോലീസ് അറിയിച്ചു.

Noora T Noora T :