രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ഫഹദ് ഫാസില്‍; ഒപ്പം അഭിനയിക്കണം എന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് നടി

ഫഹദ് ഫാസില്‍ രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണെന്ന് നടി തമന്ന. ഫഹദിനെ ഇഷ്ടമാണെന്നും, ഒപ്പം അഭിനയിക്കണം എന്ന് എനിക്ക് ആഗ്രഹമുള്ള അഭിനേതാക്കളില്‍ ഒരാളാണ് ഫഹദെന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തമന്ന പറഞ്ഞു.

ഫഹദിനെ ഇഷ്ടമാണ്. ഒപ്പം അഭിനയിക്കണം എന്ന് എനിക്ക് ആഗ്രഹമുള്ള അഭിനേതാക്കളില്‍ ഒരാളാണ് ഫഹദ്. പെര്‍ഫോമര്‍ എന്ന നിലയില്‍ അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ഫഹദ്.

അതുപോലെ തന്നെ ദുല്‍ഖറിനേയും ഇഷ്ടമാണ്. ഇന്നത്തെ തലമുറക്ക് മലയാളം അഭിനേതാക്കളെ പറ്റിയുള്ള ധാരണ മാറ്റിയത് ദുല്‍ഖറാണ്. അദ്ദേഹം ഒരു പാന്‍ ഇന്ത്യന്‍ ആക്ടറാണ്. എല്ലാവര്‍ക്കും അദ്ദേഹത്തെ അറിയാം. ദുല്‍ഖറിനും ഫഹദിനുമൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്.

Vijayasree Vijayasree :