പില്ലോ ചലഞ്ച്‌ ഏറ്റെടുത്ത് തെന്നിന്ത്യന്‍ സുന്ദരി തമന്ന ഭാട്ടിയ

പായല്‍ രജ്പുത്തിന് പിന്നാലെ പില്ലോ ചലഞ്ചുമായി തെന്നിന്ത്യന്‍ സുന്ദരി തമന്ന ഭാട്ടിയ. ക്വാറന്റൈന്‍ പില്ലോ ചലഞ്ച് എന്ന ഹാഷ് ടാഗോടെയാണ് ചലഞ്ച് എത്തിയിരിക്കുന്നത്. തലയണകൊണ്ട് എങ്ങനെ മനോഹരമായി നഗ്നത മറയ്ക്കാം എന്നാണ് ചലഞ്ച്. ഏറെ രസകരമായ തലയണ ചലഞ്ച് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

വെള്ള നിറത്തിലുള്ള പില്ലോയും മധ്യത്തില്‍ കറുപ്പ് നിറത്തിലുള്ള ഫാന്‍സി ബെല്‍റ്റും ധരിച്ചാണ് തമന്ന എത്തിയിരിക്കുന്നത്. ”ഡിജെ തലയിണയും എംസി പുതപ്പുമായി ഞാന്‍ ക്ലബ് ബെഡിലേക്ക്” എന്നാണ് താരം ചിത്രത്തിന് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.

ബോളിവുഡ് ഗായിക നേഹ കക്കറും അടക്കമുള്ളവര്‍ പില്ലോ ചലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു.

thamanna

Noora T Noora T :