ഭാര്യയും ഞാനും തമ്മിൽ ഒരു എ​ഗ്രിമെന്റ് അന്നുണ്ട്, അവൾക്ക് ഞാൻ സിനിമയിൽ അഭിനയിക്കുന്നത് കൊണ്ട് വിഷമം തോന്നുന്നോ അന്ന് ഞാനീ പണി നിർ‌ത്താമെന്ന്; ടിജി രവി

എഴുപതുകള്‍ മുതല്‍ സിനിമയില്‍ സജീവമായ നടനാണ് ടിജി രവി. അന്നത്തെ വില്ലന്‍ മുഖത്തിന്റെ ഏറ്റവും ക്രൂരമായ പ്രതിരൂപമായിരുന്നു ടി ജി രവിയുടേത്. ഇന്ന് നായികമാരെ എല്ലാം ലിപ് ലോക്ക് ചെയ്യുന്ന ഇമ്രാന്‍ ഹഷ്മിയെ പോലെ, അന്ന് കിട്ടുന്ന നായികമാരെ എല്ലാം പീഡിപ്പിയ്ക്കുന്ന നടന്‍ എന്ന പേര് ടിജി രവിയ്ക്ക് ആയിരുന്നു.

ഒരു കാലത്ത് തുടരെ വില്ലൻ വേഷങ്ങളിൽ പ്രേക്ഷകർ കണ്ട നടനാണ് ടിജി രവി. കരിയറിൽ ആദ്യ കാലത്ത് ഇത്തരം വേഷങ്ങളിൽ ടൈപ് കാസ്റ്റിം​ഗ് ചെയ്യപ്പെട്ടെങ്കിലും പിന്നീട് ക്യാരക്ടർ റോളുകൾ ടിജി രവിയെ തേടിയെത്തി. പൊറിഞ്ച് മറിയം ജോസ് ഉൾപ്പെടെയുള്ള സിനിമകളിൽ നടൻ ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. അടുത്തിടെ മാളികപ്പുറം എന്ന സിനിമയിലും ടിജി രവി രവി ശ്രദ്ധേയ വേഷം ചെയ്തു.

1974 ൽ ഉത്തരായണം എന്ന സിനിമയിലൂടെയാണ് ടിജി രവി സിനിമാ രം​ഗത്തേക്കെത്തി. ജയൻ നായകനായി അഭിനയിച്ച ചാകര എന്ന സിനിമയിലെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് തുടരെ വില്ലൻ വേഷങ്ങൾ ടിജി രവിയെ തേടിയെത്തി. ഫോർത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ടി ജി രവി.

അന്തരിച്ച ഡോ വികെ സുഭദ്രയായിരുന്നു ടിജി രവിയുടെ ഭാര്യ. ആദ്യ കാലത്ത് സിനിമകളിൽ തുടരെ സ്ത്രീ പീഡകനായ കഥാപാത്രം ചെയ്യുന്നത് മൂലമുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ടിജി രവി. തന്റെ ഇമേജ് കാരണം കുടുംബത്തിൽ പ്രശ്നമുണ്ടാക്കാൻ ചിലർ ശ്രമം നടത്തിയെന്ന് ഇദ്ദേഹം പറയുന്നു.അവർക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ചിലർ ശ്രമിച്ചിരുന്നു. എങ്ങനെയെങ്കിലും കുടുംബത്തെ തെറ്റിച്ച് കിട്ടിയാൽ സന്തോഷമാവുന്നവരുണ്ടല്ലോ. കുട്ടി ഇതെങ്ങനെ സഹിക്കുന്നെന്ന് ചില ഡോക്ടർ സഹതാപത്തോടെയൊക്കെ ചോദിക്കും. ഭാര്യയും ഞാനും തമ്മിൽ ഒരു എ​ഗ്രിമെന്റ് അന്നുണ്ട്. തനിക്ക് എന്ന് ഞാൻ സിനിമയിൽ അഭിനയിക്കുന്നത് കൊണ്ട് വിഷമം തോന്നുന്നോ അന്ന് ഞാനീ പണി നിർ‌ത്താമെന്ന്’

‘പക്ഷെ ഒരിക്കൽ കരയേണ്ടി വന്നിട്ടുണ്ട്. ഒരു സിനിമ കാണാൻ എറണാകുളത്ത് പോയി. ആ സിനിമയിൽ ‍ഞാൻ ചെയ്ത സീനിൽ കുറച്ച് ബിറ്റുകൾ കൂട്ടിച്ചേർത്തു. ആ സീനിലെ ബെഡ്ഷീറ്റ് മദിരാശിയിൽ കൊണ്ട് പോയി വേറെ ആൾക്കാരെ വെച്ച് എന്തൊക്കെയോ ചെയ്തു. അന്ന് കരഞ്ഞ് ഇറങ്ങിപ്പോന്നു’ ആ സംവിധായകൻ താൻ നല്ല പോലെ കൊടുത്തെന്നും ടിജി രവി ഓർത്തു. ഭാര്യയുടെ മരണമുണ്ടാക്കിയ വിഷമത്തെക്കുറിച്ചും ടിജി രവി സംസാരിച്ചു.

ഭാര്യ മരിച്ചത് ഇപ്പോഴും അം​ഗീകരിക്കാനായിട്ടില്ലെന്ന് ടിജി രവി പറയുന്നു. ഞാനൊറ്റയ്ക്ക് ഇരിക്കുന്നതിന് കാരണവും അത് തന്നെയാണ്. എന്തെങ്കിലും പ്രശ്നം വരുമ്പോൾ തീർക്കണം അല്ലെങ്കിൽ ആരോടെങ്കിലും പറയണം. ഭാര്യയുടെ ഫോട്ടോയുടെ മുമ്പിൽ പോയി ഞാൻ പറയും. ചിലപ്പോൾ കരയും. വേറാരും കാണേണ്ട. ഭാര്യ വേറെ എവിടെയെങ്കിലുമുണ്ടെന്ന് ഞാനിപ്പോഴും ആലോചിക്കും. ഞാനും ഭാര്യയും പല സ്ഥലത്തായി ഇരുന്നിട്ടുണ്ട്. എപ്പോഴെങ്കിലും വരുമെന്ന് വെറുതെ മോഹിക്കുമെന്നും ടിജി രവി പറഞ്ഞു.

പന്ത്രണ്ടാം വയസ്സിലാണ് ഭാര്യയെ കാണുന്നത്. അന്ന് തൊട്ട് പ്രണയമാണെന്ന് പറയില്ല. അന്ന് തൊട്ട് ഇഷ്ടമാണ്. എനിക്കും അങ്ങർക്കും ഇഷ്ടമായിരുന്നു. എന്താണ് അവരുടെ മനസ്സിലെന്ന് എനിക്കറിയില്ലായിരുന്നു. പതിനഞ്ച് വയസ്സായപ്പോൾ ഞാൻ തുറന്ന് ചോദിച്ചു. ഇതെന്താണ് നേരത്തെ ചോദിക്കാത്തതെന്നാണ് ഞാൻ വിചാരിച്ചതെന്ന് പറഞ്ഞു.

അതുവരെ പേടിച്ച് നിൽക്കുകയായിരുന്നു. എന്റെ മനസ്സിലാെന്നുമില്ലെന്ന് പറഞ്ഞാൽ കുടുങ്ങിപ്പോയില്ലേ. പിന്നെ പ്രണയമായി. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയി കാണാറുണ്ടായിരുന്നു. എന്റെ ചേട്ടത്തിയമ്മയുടെ അനിയത്തിയാണ്. കാണുന്നവർ‌ ആ ബന്ധമാണെന്നാണ് വിചാരിച്ചിരുന്നതെന്നും ടിജി രവി പറഞ്ഞു.

AJILI ANNAJOHN :