യുവതിയുടെ മാലപൊട്ടിച്ച് ഓടി, തെലുങ്ക് നടൻ അറസ്റ്റിൽ; പ്രതിയെ പിടികൂടാൻ സഹായിച്ച യുവാക്കളെ അനുമോദിച്ച് പോലീസ്

പ്രശ്സത തെലുങ്ക് നടൻ നിതിനെ മാലപൊട്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് പോലീസ്. ബേബി എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ ആണ് നിതിൽ. കഴിഞ്ഞ ദിവസംമായിരുന്നു സംഭവം. ഒരു സ്ത്രീയെ അതിക്രമിച്ച് മാല പിടിച്ച് പറിയ്ക്കുന്നതിനിടെ സ്ത്രീ ബഹളംവെച്ചു.

തുടർന്ന് ഓടിക്കൂടിയ രണ്ടുപേർ ചേർന്നാണ് ഇയാളെ പിടികൂടിയത്. തുടർന്ന് കുതറിമാറിയോടിയ നിതിനെ യുവാക്കൾ ഓടിച്ചിട്ട് ആണ്പിടികൂടിയത്. പിന്നീട് നിതിനെ പൊലീസിന് കൈമാറുകയായിരുന്നു.

മൈത്രിവനം റോഡിലെ സാരഥി സ്റ്റുഡിയോക്ക് സമീപം ബസ് കാത്തിരുന്ന ഇരുപതികാരിയുടെ മാലയാണ് നിതിൽ പിടിച്ച് പറിച്ചത്. മധുരന​ഗർ പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സംഭവത്തിൽ ശിവ, തേജ എന്നീ യുവാക്കളെ പൊലീസ് അനുമോദിച്ചു. ഡിസിപി വിജയകുമാറാണ് യുവാക്കളെ അനുമോ​ദിച്ചത്. 2023-ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമാണ് ബേബി. ആനന്ദ് ദേവരകൊണ്ട വൈഷ്ണവി ചൈതന്യ എന്നിവർ കേന്ദ്ര കഥാപാത്രമായ ചിത്രം ബോക്സോഫീസിലും തരം​ഗമായിരുന്നു.

Vijayasree Vijayasree :